Image courtesy: CBSNews
Posted On
date_range Updated On
date_range സൗദിയിൽ 53 പേർ കൂടി കോവിഡ് മുക്തരായി
റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിതരിൽ 53 പേർ കൂടി സുഖം പ്രാപിച്ചു. പുതുതായി 50 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി അഞ്ചുപേർ മരിച്ചു. ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 5,47,035 ആയി. ഇതിൽ 5,36,079 പേർ രോഗമുക്തരായി.
ആകെ മരണസംഖ്യ 8,709 ആയി ഉയർന്നു. രോഗബാധിതരിൽ 227 പേരുടെ ആരോഗ്യനില ഗുരുതരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: ജിദ്ദ 8, റിയാദ് 6, ബുറൈദ 2, ത്വാഇഫ് 2, ഖൈബർ 2, മറ്റ് 30 സ്ഥലങ്ങളിൽ ഓരോ വീതം രോഗികൾ.
സൗദി അറേബ്യയിൽ ഇതുവരെ 41,830,422 ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.