ലോകത്തിലെ ഏറ്റവും ഭാരമേറിയ സ്വർണ കമ്മലുകൾ നിർമിച്ച് ജോയ് ആലുക്കാസ്; ഗിന്നസ് റെക്കോർഡിൽ ഇടംപിടിച്ചു

റിയാദ്: ലോകത്തിൽ ഏറ്റവും ഭാരം കൂടിയതും വലുതുമായ സ്വർണകമ്മലുകൾ നിർമിച്ച് ജോയ് ആലുക്കാസ് ജൂവലറി ഗിന്നസ് ലോക റെക്കോർഡിൽ ഇടം പിടിച്ചു.

'മയൂര സഹസ്ര' എന്ന് പേരിട്ടിരിക്കുന്ന ഈ അപൂർവ ജുമുകകൾ യു.എ.ഇ സാമ്പത്തിക കാര്യമന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മർറി ആണ് ആനാച്ഛാദനം ചെയ്തത്.

ദുബായ് ഗോൾഡ് ഡിസ്ട്രിക്റ്റിലുള്ള 'ജ്വൽ ഓഫ് ജോയ്' ഷോറൂമിലാണ് ചടങ്ങ് നടന്നത്. ഇന്ത്യൻ പരമ്പരാഗത ഡിസൈനായ ജുമുക മാതൃകയിലാണ് 22 കാരറ്റ് സ്വർണത്തിൽ കമ്മലുകൾ കരകൗശല വിദഗ്ധർ രൂപകല്പന ചെയ്തത്. 16.514 കിലോഗ്രാം ആണ് ഇതിന്റെ ആകെ ഭാരം. നിലവിലുള്ള ഗിന്നസ് റെക്കോർഡിനേക്കാൾ അഞ്ചിരട്ടിയിലേറെ ഭാരമാണിത്. ചടങ്ങിൽ ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ഡോ. ജോയ് ആലുക്കാസ്, സിഇഒ ജോൺ പോൾ ആലുക്കാസ് എന്നിവർ ഗിന്നസ് വേൾഡ് റെക്കോർഡ്സ് അധികൃതരിൽ നിന്ന് സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങി.

ദുബൈയ് ഗോൾഡൻ ജൂവലറി ഗ്രൂപ്പ് മാർക്കറ്റിങ് കമ്മിറ്റി ചെയർപേഴ്സൺ ലൈല സുഹൈൽ, ദുബൈയ് ഗോൾഡ് ഡിസ്ട്രിക്റ്റ് സീനിയർ ഡയറക്ടർ റഷീദ് അൽഹർമൂദി, വേൾഡ് ഗോൾഡ് കൗൺസിൽ സീനിയർ പോളിസി ലീഡ് ലെവി പെസുലു തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. നാല് പതിറ്റാണ്ടായി ജോയ് ആലുക്കാസിന് നൽകിയപിന്തുണക്കുള്ള ഉപഹാരമായി ഈ അപൂർവ സൃഷ്ടിയെ സമർപ്പിക്കുന്നതായി ഡോ. ജോയ് ആലുക്കാസ് പറഞ്ഞു. വിൽപനക്കുള്ളതല്ലെന്നും, ദുബൈയുടെ ചരിത്രത്തിലെ പ്രധാന അടയാളപ്പെടുത്തലാണിതെന്നും സി.ഇ.ഒ ജോൺ പോൾ ആലുക്കാസ് വ്യക്തമാക്കി. റെക്കോർഡ് സൃഷ്ടിച്ച ഈ സ്വർണക്കമ്മലുകൾ ദുബൈ ഗോൾഡ് ഡിസ്ട്രിക്റ്റിലെ 'ജ്വൽ ഓഫ് ജോയ്' ഷോറൂമിൽ പൊതുജനങ്ങൾക്ക് കാണാനായി സ്ഥിരമായി പ്രദർശിപ്പിക്കും. ദിവസവും രാവിലെ 10 മുതൽ രാത്രി 10 വരെ സന്ദർശകർക്ക് പ്രവേശനം സൗജന്യമായിരിക്കും. ലോകത്തിലെ ഏറ്റവും വലിയ ജ്വല്ലറി റീട്ടെയിൽ ശൃംഖലകളിലൊന്നാണ് ജോയ് ആലുക്കാസ് ഗ്രൂപ്പ്. സൗദി അറേബ്യ, യു.എ.ഇ, കുവൈത്ത്, ഖത്തർ, ബഹ്‌റൈൻ, ഒമാൻ, സിംഗപ്പൂർ, മലേഷ്യ, യു.കെ, യു.എസ്, ഓസ്‌ട്രേലിയ, കാനഡ, ഇന്ത്യ എന്നിങ്ങനെ 13 രാജ്യങ്ങളിലായി 200 ലധികം ഷോറൂമുകൾ ഇവർക്കുണ്ട്.

Tags:    
News Summary - Joyalukkas Sets Guinness Record

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.