ദമ്മാം: കോവിഡ് 19 വൈറസ് ബാധിതരായ 17 പുതിയ കേസുകൾ കൂടി സൗദിയിൽ രജിസ്റ്റർ ചെയ്തു. നിലവിൽ രോഗബാധിതരുടെ എണ്ണം 62 ആയി. വ് യാഴാഴ്ച്ച സൗദി ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. സൗദി അറേബ്യയുടെ നഗരങ്ങളിലും ഉൾപ്രദേശങ്ങളിലും യുദ് ധകാല അടിസ്ഥാനത്തിലാണ് പ്രതിരോധ പ്രവർത്തനങ്ങൾ നടക്കുന്നത്. നേരത്തേ രോഗബാധിതനുമായി ബന്ധപ്പെട്ടിരുന്ന ഒരാൾക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു.
പോർച്ചുഗലിൽ നിന്നും തുർക്കി വഴി സൗദിയിലെത്തിയ മറ്റൊരു സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു. രണ്ടു പേരും റിയാദിലെ ഐസൊലേഷർ വാർഡിലാണ്. ഒമാൻ വഴി ഇറാനിൽ നിന്നെത്തിയ അൽ അഹ്സയിലെ സ്ത്രീക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. അൽ അഹ്സയിലെ ആശുപത്രിയിൽ ചികിൽസയിലാണിവർ.
തുർക്കിയും ലബനാനും സന്ദർശിച്ച് സൗദിയിലെത്തിയ ജിദ്ദ സ്വദേശിനിയാണ് മറ്റൊരു രോഗബാധിത. ഇവർ ജിദ്ദയിൽ ചികിത്സയിലാണ്. ഇറാൻ സന്ദർശിച്ച് സൗദിയിലെ ഖത്വീഫിലെത്തിയ രണ്ട് സ്ത്രീകൾക്കു കൂടി രോഗം സ്ഥിരീകരിച്ചെങ്കിലും ഇവർക്ക് രോഗത്തിൻെറ ലക്ഷണങ്ങളൊന്നും കണ്ടില്ല. ഇവർ ഖത്വീഫിലെ ഐസൊലേഷനിലാണ്. ശേഷിക്കുന്ന 11 പേർ വൈറസ് ബാധിതരുമായി അടുത്ത ബന്ധം പുലർത്തിയ ഈജിപ്തിൽ നിന്നെത്തിയ ഉംറയാത്രക്കാരാണ്. മക്കയിലെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കോവിഡ് 19 വ്യാപിച്ച രാജ്യങ്ങളിൽ നിന്നെത്തിയവർ 937 എന്ന ടോർ ഫ്രീ നമ്പറിൽ അറിയിക്കണമെന്ന് അരോഗ്യ മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.