റിയാദ്​: സൗദി അറേബ്യയിൽ 323 പേർക്ക്​ കൂടി പുതുതായി കോവിഡ്​ സ്ഥിരീകരിച്ചു. രാജ്യത്തെ വിവിധയിടങ്ങളിലായി​ 15 പേർ ഞായറാഴ്​ച മരിച്ചു. 335 രോഗബാധിതർ കോവിഡ്​ മുക്തരായി. ആകെ റിപ്പോർട്ട്​ ചെയ്​ത 344,875 പോസിറ്റീവ്​ കേസുകളിൽ 331,330 പേർ രോഗമുക്തി നേടി. രാജ്യത്തെ കോവിഡ്​ മുക്തി നിരക്ക്​ 96.1 ശതമാനമായിതുടരുന്നു. ആകെ മരണസംഖ്യ 5296 ആയി. മരണനിരക്ക്​ 1.5 ശതമാനമായി തുടരുന്നു. രോഗബാധിതരായി രാജ്യത്ത്​ ബാക്കിയുള്ളത്​ 8249 പേരാണ്​. അതിൽ 767 പേരുടെ നില ഗുരുതരമാണ്​.

24 മണിക്കൂറിനിടെ പുതിയ കോവിഡ്​ കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട്​ ചെയ്​തത്​ മദീനയിലാണ്. 62. റിയാദ്​​ 41, യാംബു​ 29, മക്ക 24, ബുറൈദ​ 14,ഹുഫൂഫ്​​ 11, റിയാദ്​ അൽഖബ്​റ​ 9, ഉനൈസ​​​ 9, ഹാഇൽ 9, ജിദ്ദ 9, ദമ്മാം​​ 6, വാദി ദവാസിർ​ 5, മുബറസ്​​ 4, അഖീഖ്​ 4 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.