ഡോ. ടെസ്സി റോണിയുടെ കവിതാ സമാഹാരം ‘വരളുന്ന ഹൃദയഭൂമിക’ പ്രകാശനം ചെയ്തു

ദമ്മാം: ഡോ. ടെസ്സി റോണിയുടെ ആറാമത്തെ പുസ്തകമായ ‘വരളുന്ന ഹൃദയഭൂമിക’ എന്ന കവിതാ സമാഹാരം ദമ്മാമിലെ റോസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു. എഴുത്തുകാരനും കഥാകൃത്തുമായ ജോസഫ് തെരുവൻ, പ്രശസ്ത കവിയും ഗാനരചയിതാവുമായ റഫീഖ് അഹ്‌മദിെൻറ മകൻ ഡോ. മനീഷ് അഹ്‌മദിന് പുസ്തകം കൈമാറിയാണ് പ്രകാശനം നിർവഹിച്ചത്.

രചനയുടെ ഭാഷയും ശൈലിയും അനുദിനം മാറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ, പ്രവാസലോകവും അത് സമ്മാനിക്കുന്ന ചൂടുള്ള അനുഭവങ്ങളുമായി സാഹിത്യലോകത്തെത്തുന്ന എഴുത്തുകാർ മുൻനിരയിൽ നിലയുറപ്പിക്കുന്നത് ചെറിയ കാര്യമല്ലെന്ന് ജോസഫ് തെരുവൻ അഭിപ്രായപ്പെട്ടു. ഗാഢമായ ചിന്തകളെ ലഘുകരിക്കുന്ന രീതിയാണ് കവിതയുടേതെന്നും ഇതിെൻറ അന്തസത്ത മനസിലാക്കാൻ നിരന്തരമായ വായന ആവശ്യമാണെന്നും പുസ്തകം ഏറ്റുവാങ്ങി സംസാരിച്ച ഡോ. മനീഷ് അഹ്‌മദ്‌ ഓർമിപ്പിച്ചു. മാലിക് മഖ്ബൂൽ ആലുങ്ങൽ അധ്യക്ഷത വഹിച്ചു. ചടങ്ങ് ആർ.പി ഗ്രൂപ്പ് ജനറൽ മാനേജർ ചന്ദൻ ഷേണായി ഉദ്ഘാടനം ചെയ്തു. സാജിദ് ആറാട്ടുപുഴ പുസ്തകത്തെ സദസിന് പരിചയപ്പെടുത്തി. ചടങ്ങിൽ പി.എ.എം ഹാരിസ്, ടി.പി. മുഹമ്മദ്, ഡോ. അജി വർഗീസ്, ആലിക്കുട്ടി ഒളവട്ടൂർ, ശിഹാബ് കൊയിലാണ്ടി തുടങ്ങിയവർ സംസാരിച്ചു. എയ്ഞ്ചൽ ക്രിസ്റ്റി അവതാരകയായിരുന്നു. ഡോ. സിന്ധു ബിനു സ്വാഗതവും റോണി ജോൺ നന്ദിയും പറഞ്ഞു.

Tags:    
News Summary - Dr. Tessy Rony's poetry collection, ‘Varalunna Hridayabhoomika’, has been released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.