മദീനയിലെ ടൂറിസ്റ്റ് താമസകേന്ദ്രങ്ങളിൽ ഗ്യാസ് സിലിണ്ടറുകൾക്ക് നിരോധനം

മദീന: മദീനയിലെ ഹോട്ടലുകളിലും ഫർണിഷ്ഡ് അപ്പാർട്ട്‌മെൻറുകളിലും ഗ്യാസ് സിലിണ്ടറുകൾ പ്രവേശിപ്പിക്കുന്നത് നിരോധിച്ച് സൗദി ടൂറിസം മന്ത്രാലയം ഉത്തരവിറക്കി. സുരക്ഷാ മുൻകരുതലുകൾ കർശനമാക്കുന്നതിന്റെ ഭാഗമായി പുറപ്പെടുവിച്ച പുതിയ സർക്കുലറിലാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. ടൂറിസം ഹോസ്പിറ്റാലിറ്റി ചട്ടങ്ങളിലെ ആർട്ടിക്കിൾ 22ലെ നാലാം ഖണ്ഡിക പ്രകാരമുള്ള നിയമപരമായ വ്യവസ്ഥകൾ മുൻനിർത്തിയാണ് നടപടി.

താമസസൗകര്യങ്ങളിൽ എത്തുന്ന അതിഥികൾ കൈവശം വെക്കുന്ന പോർട്ടബിൾ ഗ്യാസ് സ്റ്റൗവുകളും സിലിണ്ടറുകളും ഒരു കാരണവശാലും അകത്തേക്ക് പ്രവേശിപ്പിക്കാൻ അനുവദിക്കരുതെന്ന് മന്ത്രാലയം സ്ഥാപന ഉടമകൾക്ക് നിർദേശം നൽകി.

പൊതുജനങ്ങളുടെയും വിനോദസഞ്ചാരികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി ബന്ധപ്പെട്ട അധികാരികൾ നൽകുന്ന നിർദേശങ്ങളും സുരക്ഷ മാനദണ്ഡങ്ങളും വിട്ടുവീഴ്ചയില്ലാതെ പാലിക്കണമെന്നും മന്ത്രാലയം ഊന്നിപ്പറഞ്ഞു.

നിയമങ്ങൾ ലംഘിക്കുന്നത് തടയുന്നതിനും സുരക്ഷിതമായ താമസസൗകര്യം ഉറപ്പുവരുത്തുന്നതിനും എല്ലാ ടൂറിസം സ്ഥാപനങ്ങളും ഈ നിർദേശങ്ങൾ കർശനമായി പിന്തുടരണമെന്ന് വാർത്താക്കുറിപ്പിൽ അറിയിച്ചു.

Tags:    
News Summary - Ban on gas cylinders in tourist accommodation in Medina

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.