റിയാദിൽ നിന്ന് മസ്കറ്റ് വഴി കുറഞ്ഞ ചെലവിൽ യാത്ര സൗകര്യമൊരുക്കി പ്രവാസി വെൽഫെയർ

റിയാദ്: വിമാന ടിക്കറ്റ് നിരക്ക് കുത്തനെ വർധിച്ച സാഹചര്യത്തിൽ നാട്ടിലേക്ക് മടങ്ങാൻ പ്രയാസപ്പെടുന്ന പ്രവാസികൾക്കായി പ്രവാസി വെൽഫെയർ റിയാദ് ഘടകം പ്രത്യേക യാത്ര സൗകര്യം ഒരുക്കുന്നു. ഏപ്രിൽ 18-ന് വിസിറ്റിങ്​ വിസ കാലാവധി അവസാനിക്കുന്നവർക്കും അടിയന്തരമായി നാട്ടിലെത്തേണ്ടവർക്കുമായി റിയാദിൽ നിന്നും മസ്കറ്റ് വഴി കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാനാണ് സൗകര്യമൊരുക്കുന്നത്​.

റിയാദിൽനിന്ന്​ ബസ്​ മാർഗം മസ്​ക്കറ്റിൽ എത്തിക്കും. അവിടെനിന്ന്​ യാത്രക്കാർക്ക്​ ഇഷ്​ടമുള്ള വിമാനങ്ങളിൽ ടിക്കറ്റ്​ ബുക്ക്​ ചെയ്​ത്​ യാത്ര തുടാരം. ഏപ്രിൽ 16-ന് രാവിലെ ആറിന്​ റിയാദിലെ മലസിൽ നിന്നാണ്​​ മസ്കറ്റിലേക്ക്​ ബസ് പുറപ്പെടുക.

ഒരാൾക്ക് 300 റിയാലാണ് ഈ യാത്രക്കുളള നിരക്ക്. വിമാന ടിക്കറ്റുകൾക്ക് വൻ തുക നൽകാൻ സാധിക്കാത്തവർക്കും വിസ കാലാവധി തീരാറായവർക്കും ഈ കുറഞ്ഞ നിരക്കിലുള്ള യാത്ര വലിയൊരു ആശ്വാസമാകും. യാത്ര ചെയ്യാൻ താല്പര്യമുള്ളവർ ഗൂഗിൾ ഫോം ലിങ്ക് (https://forms.gle/NdP441cfXq3CJJqf9) വഴി നിർബന്ധമായും മുൻകൂട്ടി രജിസ്​റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കും ടിക്കറ്റ് ബുക്കിങ്ങിനുമായി +91 8137 8071 95 എന്ന വാട്സ്ആപ്പ് നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്ന് പ്രവാസി വെൽഫെയർ ഭാരവാഹികൾ അറിയിച്ചു.

Tags:    
News Summary - Pravasi Welfare has arranged low-cost travel facilities from Riyadh via Muscat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.