ഐ.സി.എഫ് സുലൈ ഡിവിഷൻ രക്തദാന ക്യാമ്പ്

റിയാദ്: ‘രക്തം ദാനം ചെയ്യൂ, ജീവൻ രക്ഷിക്കൂ’ എന്ന ഉദാത്തമായ സന്ദേശമുയർത്തി ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) സുലൈ ഡിവിഷൻ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. റിയാദ് അമീർ സുൽത്താൻ മിലിട്ടറി മെഡിക്കൽ സിറ്റിയുമായി സഹകരിച്ച് വാരാന്ത്യ അവധി ദിനത്തിലാണ് ജീവകാരുണ്യത്തിന്റെ ഈ മഹത്തായ സംഗമം ഒരുക്കിയത്. സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള നിരവധി ആളുകൾ രക്തം ദാനം ചെയ്തു.

പ്രവാസികൾക്കിടയിൽ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പ്രാധാന്യം വിളിച്ചോതുന്ന രീതിയിലായിരുന്നു ക്യാമ്പിന്റെ സംഘാടനം. ഐ.സി.എഫ് ഡിവിഷൻ ഭാരവാഹികളും പ്രവർത്തകരും സന്നദ്ധസേവനത്തിന് മുന്നോട്ടുവന്നത് പരിപാടിക്ക് വലിയ ഊർജ്ജമായി. വിവിധ യൂനിറ്റ് പ്രതിനിധികളും ആർ.എസ്.സി സുലൈ അംഗങ്ങളും ക്യാമ്പിൽ സജീവ സാന്നിധ്യമായിരുന്നു. ഐ.സി.എഫ് എക്സിക്യൂട്ടീവ് അംഗങ്ങളായ ഷൗക്കത്ത്, അഷ്‌റഫ് ബാഖവി, അസീസ്, സഫീർ, അബ്ദുൽ ഖാദർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. 

Tags:    
News Summary - ICF Sulai Division Blood Donation Camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.