റിയാദ്: സൗദി അറേബ്യയിൽ കോവിഡ് കേസുകൾ വീണ്ടും കുറഞ്ഞു. ഞയറാഴ്ച 601 പേർക്കാണ് രോഗം പുതുതായി സ്ഥിരീകരിച്ചത്. ഇതോടെ ഇതുവരെ കോവിഡ് ബാധ സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 325,651 ആയി. 1034 പേർ പുതുതായി രോഗമുക്തി നേടിയതോടെ സുഖം പ്രാപിച്ചവരുടെ ആകെ എണ്ണം 302,870 ആയി ഉയർന്നു.
രാജ്യത്തെ രോഗമുക്തി നിരക്ക് 93 ശതമാനമായി. 24 മണിക്കൂറിനിടെ രാജ്യത്ത് 28 മരണം റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 4268 ആയി. നിലവിൽ വിവിധ ആശുപത്രികളിലും മറ്റും ചികിത്സയിലുള്ളവരുടെ എണ്ണം 18,513 ആയി കുറഞ്ഞു. ഇവരിൽ 1326 പേരുടെ നില ഗുരുതരമാണ്. ജിദ്ദ 2, മക്ക 7, ദമ്മാം 1, ഹുഫൂഫ് 1, ത്വാഇഫ് 1, അബഹ 7, ജീസാൻ 3, അബൂ അരീഷ് 1, സാംത 1, ദർബ് 1, ഹായ്ത് 2, അയൂൺ 1 എന്നിവിടങ്ങളിലാണ് പുതുതായി മരണം സംഭവിച്ചത്.
ഞായറാഴ്ച പുതിയ കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് ജിദ്ദയിലാണ്, 53. ഹുഫൂഫ് 44, മക്ക 44, റിയാദ് 40, ദമ്മാം 31, മദീന 30, മുബറസ് 24, ഹാഇൽ 24, അറാർ 19, ബൽജുറൈഷി 18, ബുറൈദ 18 എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിൽ പുതുതായി രേഖപ്പെടുത്തിയ കോവിഡ് രോഗികളുടെ എണ്ണം. കഴിഞ്ഞ 24 മണിക്കൂറിനിടെ 36,222 കോവിഡ് ടെസ് റ്റുകൾ നടത്തി. ഇതുവരെ രാജ്യത്തുണ്ടായ ആകെ ടെസ്റ്റുകളുടെ എണ്ണം 5,722,477 ആയി.
മരണം പ്രദേശം തിരിച്ച കണക്ക്:
റിയാദ് 1005, ജിദ്ദ 862, മക്ക 682, ഹുഫൂഫ് 231, ത്വാഇഫ് 181, മദീന 129, ദമ്മാം 122, ബുറൈദ 84, ജീസാൻ 78, അബഹ 72, തബൂക്ക് 64, അറാർ 60, മുബറസ് 59, ഹഫർ അൽബാത്വിൻ 57, ഹാഇൽ 55, മഹായിൽ 40, സബ്യ 34, അൽബാഹ 33, ഖത്വീഫ് 31, സകാക 24, വാദി ദവാസിർ 23, അൽറസ് 23, ബെയ്ഷ് 23, ഖമീസ് മുശൈത്ത് 22, ബീഷ 22, അബൂ അരീഷ് 22, ഖർജ് 18, അൽഖുവയ്യ 17, ഖോബാർ 15, അയൂൺ 15, സാംത 13, നജ്റാൻ 12, ഉനൈസ 11, അൽമജാരിദ 10, റിജാൽ അൽമ 8, അൽഅർദ 7, ഹുറൈംല 6, അൽനമാസ് 6, അഹദ് റുഫൈദ 6, ജുബൈൽ 5, ദർബ് 5, സുൈലയിൽ 4, ഖുൻഫുദ 4, ശഖ്റ 4, അൽ-ജഫർ 4, റഫ്ഹ 4, നാരിയ 3, യാംബു 3, അൽമദ്ദ 3, മുസാഹ്മിയ 3, ഹുത്ത ബനീ തമീം 3, ദഹ്റാൻ 3, ഖുറയാത് 3, ബല്ലസ്മർ 3, അൽബദാഇ 2, ഹുത്ത സുദൈർ 2, അൽദായർ 2, സുൽഫി 2, അയൂൺ അൽജുവ 2, തുവാൽ 2, ഹായ്ത് 2, ദുർമ 1, താദിഖ് 1, മൻദഖ് 1, ഫുർസാൻ 1, ദൂമത് അൽജൻഡൽ 1, ദറഇയ 1, അല്ലൈത് 1, ഖൈസൂമ 1, സാറാത് ഉബൈദ 1, അഹദ് മസാറ 1, റാബിഖ് 1, ഖുൽവ 1, ഖഹ്മ 1, ശറൂറ 1, ദമാദ് 1, അൽഖൂസ് 1, തബർജൽ 1.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.