ജിദ്ദ: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച മരണനിരക്ക് വളരെ കുറവാണെന്ന് സൗദി ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ പറഞ്ഞു. ആഗോള മരണ നിരക്ക് ഏഴ് ശതമാനമാണ്. എന്നാൽ സൗദിയിലേത് 0.7 ശതമാനത്തേക്കാൾ കുറവാണ്. കഴിഞ്ഞ രണ്ടാഴ്ചയിൽ രോഗബാധിതരുടെ എണ്ണം ദിവസം ആയിരമായി ഉയർന്നത് കണ്ടിട്ടുണ്ടാകും. അത് രാജ്യത്തെ എല്ലാ മേഖലയിലും ഫീൽഡ് തലത്തിൽ നടത്തുന്ന ആരോഗ്യ പരിശോധനയുടെ ഫലമായാണ്.
സൗദിയിൽ മരണസംഖ്യ കുറഞ്ഞതിൽ ദൈവത്തെ സ്തുതിക്കാം. സൗദിയിലേക്കാൾ പത്തിരട്ടിയിലധികം വരും ലോകത്തെ ശരാശരി മരണ സംഖ്യ. ഇതിന് രണ്ട് പ്രധാന കാരണങ്ങളാണുള്ളത്. പുതിയ ചികിത്സ രീതികളെ എല്ലാം അടിസ്ഥാനമാക്കി ചികിത്സാ പ്രോേട്ടാകോൾ അപ്ഡേറ്റ് ചെയ്യാൻ വിദഗ്ധ സംഘത്തെ ആരോഗ്യ മന്ത്രാലയം രൂപപ്പെടുത്തി എന്നതാണ് ഒന്നാമത്തെ കാരണം.
ദിവസവും അവർ യോഗം ചേർന്ന് സ്ഥിതിഗതികൾ സൂഷ്മമായി അവലോകനം ചെയ്യുന്നു. രാജ്യവ്യാപകമായി നടത്തുന്ന ആരോഗ്യ പരിശോധനയും സജീവമായ ആരോഗ്യ സർവേകളുമാണ് രണ്ടാമത്തെ കാരണം. രോഗം വ്യാപിച്ച് കാര്യങ്ങൾ വഷളാകുന്നതിന് മുമ്പ് രോഗിയെ പിന്തുടർന്ന് ആവശ്യമായ അടിയന്തിര ചികിത്സാ സേവനങ്ങൾ നൽകുന്നു. പെെട്ടന്ന് ചികിത്സ ലഭ്യമാക്കാനും വേഗത്തിൽ രോഗമുക്തി നേടാനും ഇതിലൂടെയെല്ലാം സാധിച്ചിട്ടുണ്ട്. മഹാമാരിയുടെ തുടക്കത്തിൽ തീവ്ര പരിചരണ വിഭാഗത്തിൽ ആയിരക്കണക്കിന് കിടക്കകളും ആവശ്യമായ കൃത്രിമശ്വാസ ഉപകരണങ്ങളും ഒരുക്കിയിരുന്നു. മുൻകരുതൽ നടപടികൾ കർശനമാക്കിയതോടെ ഉപകരണങ്ങളും സംവിധാനങ്ങളും അധികവും ഉപയോഗപ്പെടുത്തേണ്ടി വന്നില്ല. എങ്കിലും അപകടാവസ്ഥ ഇപ്പോഴും നിലനിൽക്കുന്നുവെന്നത് എന്നത് വിസ് മരിക്കാനാവുന്നില്ല. അക്കാര്യം ആവർത്തിച്ചു തന്നെ പറയുന്നു.
മുൻകരുതൽ നടപടികൾ പാലിച്ച് മഹാമാരിയെ തടുക്കാൻ എല്ലാവരുടെയും സഹകരണം വളരെ ആവശ്യമാണ്. കോവിഡ് പ്രതിരോധത്തിൽ എല്ലാവരും ആരോഗ്യമന്ത്രാലത്തിെൻറ പങ്കാളികളാണ്. ഇൗ വൈറസ് ഏറ്റവും കൂടുതൽ അപകടമായ അവസ്ഥയുണ്ടാക്കുന്നത് 65ന് മുകളിൽ പ്രായമുള്ളവർക്കും വിട്ടുമാറാത്ത രോഗമുള്ളവർക്കും ശ്വാസകോശ പ്രശ്നങ്ങളുള്ളവർക്കുമാണ്. സൗദിയിലെ ജനങ്ങൾ മനുഷ്യെൻറ ആരോഗ്യത്തിന് പ്രഥമ സ്ഥാനം നൽകുന്ന ഭരണകൂടത്തിന് കീഴിലാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ആരോഗ്യമേഖലക്ക് നൽകിവരുന്ന പരിധിയില്ലാത്ത പിന്തുണക്ക് സൽമാൻ രാജാവിനും ജനങ്ങളുടെ ആരോഗ്യകാര്യങ്ങളിൽ അതീവ ശ്രദ്ധപുലർത്തി ദൈനംദിനം നിരന്തരം കാര്യങ്ങൾ അന്വേഷിക്കുകയും ശ്രദ്ധാപൂർവം വിലയിരുത്തുകയും ചെയ്യുന്ന കിരീടാവകാശിക്കും ആരോഗ്യ മന്ത്രി നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.