റിയാദ്: സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. മക്കയിൽ താമസിച്ചിരുന്ന ഒരു വിദേശിയാണ് മരിച്ച ത്. ഇതോടെ മരണപ്പെട്ടവരുടെ എണ്ണം രണ്ടായി. കഴിഞ്ഞ ദിവസം മദീനയിൽ 51 വയസുള്ള അഫ്ഗാൻ പൗരൻ മരിച്ചിരുന്നു. രാജ്യത്ത് പുതുതായി 133 പേർക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദുൽ അലി അറിയിച്ചു.
ഇതോടെ ആകെ വൈറസ് ബാധിതരുടെ എണ്ണം 900 ആയി. ഇന്ന് ഒരാൾ കൂടി സുഖം പ്രാപിച്ചു. രോഗമുക്തരുടെ എണ്ണം 29 ആയി. റിയാദിലാണ് ഇന്ന് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്, 83. ദമ്മാമിൽ 13, ജിദ്ദയിൽ 10, മദീനയിൽ ആറ്, ഖത്വീഫിൽ ആറ്, അൽഖോബാറിൽ അഞ്ച്, നജ്റാനിൽ നാല്, അബഹയിൽ രണ്ട്, അറാറിൽ രണ്ട്, ദഹ്റാനിലും ജുബൈലിലും ഒാരോന്ന് വീതവും പുതിയ കേസുകൾ രജിസ്റ്റർ ചെയ്തു. വ്യവസായ നഗരമായ ജുബൈലിൽ ഇതാദ്യമായാണ് കോവിഡ് രജിസ്റ്റർ ചെയ്യുന്നത്.
LATEST VIDEO
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.