Posted On
date_range Updated On
date_range യു.എൻ സുരക്ഷ കൗൺസിൽ അംഗത്വം; ബഹ്റൈനെ സൗദി അഭിനന്ദിച്ചു
റിയാദ്: 2026-27 കാലയളവിലേക്കുള്ള യു.എൻ സുരക്ഷ കൗൺസിലിൽ സ്ഥിരമല്ലാത്ത അംഗത്വത്തിലേക്ക് ബഹ്റൈൻ തെരഞ്ഞെടുക്കപ്പെട്ടതിനെ സൗദി വിദേശകാര്യ മന്ത്രാലയം സ്വാഗതം ചെയ്തു.
അന്താരാഷ്ട്ര സമാധാനവും സുരക്ഷയും പ്രോത്സാഹിപ്പിക്കുന്നതിൽ ഫലപ്രദമായി പങ്കുവഹിക്കാനുള്ള ബഹ്റൈന്റെ കഴിവിൽ അന്താരാഷ്ട്ര സമൂഹത്തിനുള്ള വിശ്വാസത്തിന്റെ സ്ഥിരീകരണമാണ് സുരക്ഷ കൗൺസിലിലെ അംഗത്വമെന്ന് വിദേശകാര്യ മന്ത്രാലയം വിശേഷിപ്പിച്ചു. അറബ് ഗ്രൂപ്പിനെ പ്രതിനിധാനം ചെയ്യുന്നതിലും അതിന്റെ കടമകൾ നിറവേറ്റുന്നതിലും ബഹ്റൈൻ വിജയിക്കട്ടെയെന്ന് സൗദി ആശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.