ജിദ്ദ: ഫലസ്തീനിലെ മസ്ജിദുൽ അഖ്സക്കുനേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തെ സൗദി അറേബ്യ അപലപിച്ചു. ഇസ്രായേൽ സുരക്ഷാ ഗാർഡുകളുടെ കീഴിൽ ഇസ്രായേൽ അധിനിവേശ ഗവൺമെൻറ് അംഗങ്ങൾ ചേർന്ന് അൽ അഖ്സ പള്ളി ആക്രമിച്ചതിനെ അപലപിക്കുന്നതായി വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയിൽ പറഞ്ഞു. അത്തരം ലംഘനങ്ങളും പ്രകോപനപരമായ പ്രവർത്തനങ്ങളും സൗദി അറേബ്യ ശക്തമായി നിരസിക്കുന്നു. ഫലസ്തീൻ ജനതക്കൊപ്പം നിലകൊള്ളുമെന്നും ഫലസ്തീൻ പ്രശ്നത്തിന് നീതിയുക്തവും സമഗ്രവുമായ പരിഹാരം കൈവരിക്കാൻ ലക്ഷ്യമിടുന്ന എല്ലാ ശ്രമങ്ങൾക്കും പിന്തുണയുണ്ടാകുമെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.