Posted On
date_range Updated On
date_range മക്കയിലേക്ക് ഏപ്രിൽ 29 മുതൽ സന്ദർശനവിസക്കാർക്ക് വിലക്ക്
ജിദ്ദ: മക്കയില്‍ സന്ദര്‍ശന വിസക്കാര്‍ക്കുള്ള വിലക്ക് ഏപ്രില്‍ 29ന് നിലവില്‍ വരുമെന്ന് അധികൃതര്‍ അറിയിച്ചു. ദുല്‍ഖഅ്ദ ഒന്നു (ഏപ്രില്‍ 29) മുതല്‍ ദുല്‍ഹജ്ജ് 14 (ജൂണ്‍ 11) വരെയുള്ള കാലയളവിൽ സന്ദര്ശനവിസക്കാര് മക്കയില്‍ പ്രവേശിക്കുന്നതിനും തങ്ങുന്നതിനും വിലക്കുണ്ട്.
സന്ദര്‍ശന വിസക്കാര്‍ക്ക് ഹജ്ജ് കര്‍മം നിര്‍വഹിക്കാനും അനുമതിയില്ല. ഇക്കാര്യങ്ങള്‍ പുതുതായി ഇഷ്യു ചെയ്യുന്ന വിസിറ്റ് വിസകളില്‍ പ്രത്യേകം രേഖപ്പെടുത്തുന്നുണ്ട്. ഹജ്ജ് ക്രമീകരണങ്ങളുടെ ഭാഗമായാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.