റിയാദ്: പൊതുമാപ്പിൽ നാട്ടിൽ േപാകുന്ന ഇന്ത്യാക്കാർക്ക് കുറഞ്ഞ നിരക്കിൽ ടിക്കറ്റ് പ്രഖ്യാപിച്ച എയർ ഇന്ത്യ 40 കിലോ ബാഗേജിെൻറ സൗജന്യവും അനുവദിച്ചു. സാധാരണ യാത്രക്കാർക്ക് ലഭിക്കുന്ന അതേ സൗകര്യങ്ങൾ തന്നെയാണ് ഇവർക്കും നൽകുന്നതെന്നും ഒരു കുറവും വരുത്തിയിട്ടില്ലെന്നും റിയാദ് റീജനൽ മാനേജർ കുന്ദൻ ലാൽ ഗൊത്തുവാൾ അറിയിച്ചു. രാജകാരുണ്യം ഉപയോഗപ്രദമാക്കാൻ ഇന്ത്യൻ എംബസി നടത്തുന്ന ശ്രമങ്ങളിൽ എയർ ഇന്ത്യ കൈകോർക്കുന്നതിെൻറ ഭാഗമായാണ് ഇക്കഴിഞ്ഞ ദിവസം മുതൽ എയർ ഇന്ത്യ ടിക്കറ്റ് നിരക്ക് ഗണ്യമായി കുറച്ചത്. റിയാദ്, ദമാം, ജിദ്ദ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലെ അഞ്ച് പ്രധാന സെക്ടറുകളിലേക്കാണ് കുറഞ്ഞ നിരക്കിൽ ടിക്കറ്റ് നൽകി തുടങ്ങിയത്.
500 റിയാലും പ്രാദേശിക നികുതിയും ചേർത്തുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. മുംബൈ, ഹൈദരാബാദ്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് 595 ഉം ഡൽഹിയിലേക്ക് 659 ഉം റിയാലിനാണ് ടിക്കറ്റ്. ജിദ്ദയിൽ നിന്ന് ഡൽഹി, മുംബൈ, കൊച്ചി, ഹൈദരാബാദ് എന്നീ നാല് സ്ഥലങ്ങളിലേക്കും റിയാദിൽ നിന്ന് കൊച്ചി, തിരുവനന്തപുരം, ഡൽഹി, മുംബൈ എന്നിവിടങ്ങളിലേക്കുമാണ് വിമാനമുള്ളത്. ദമ്മാമിൽ നിന്ന് ഡൽഹിയിലേക്കും. ദമാം ^ ഡൽഹി സർവീസിൽ ഒഴികെ ബാക്കി എല്ലാ വിമാനത്തിലും 40 കിലോ ബാഗേജിെൻറ സൗജന്യം ലഭിക്കും. ദമാം ^ ഡൽഹി വിമാനത്തിൽ 30 കിലോയാണ് സൗജന്യ പരിധി. ജിദ്ദ, റിയാദ്, ദമ്മാം എന്നിവിടങ്ങളിലുള്ള എയർ ഇന്ത്യയുടെ റിസർവേഷൻ ഒാഫീസുകളിൽ നേരിെട്ടത്തി ടിക്കറ്റ് ബുക്ക് ചെയ്യണം. പൊതുമാപ്പിൽ മടങ്ങുന്നയാളാണെന്ന് തെളിയിക്കുന്ന രേഖയും വേണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.