റിയാദ്: ഇതാദ്യമായി ഇന്ത്യൻ അംബാസഡർ അൽഅഹ്സ സന്ദർശിച്ചു. െപാതുമാപ്പിെൻറ പശ്ചാത്തലത്തിൽ സാമൂഹിക പ്രവർത്തകരെ കാണാൻ അംബാസഡർ അഹ്മദ് ജാവേദ് വെള്ളിയാഴ്ച എത്തിയപ്പോൾ മേഖലയിലെ ഇന്ത്യൻ സമൂഹത്തെ സംബന്ധിച്ചിടത്തോളം അതൊരു പുതിയ ചരിത്രവുമായി. ഇതാദ്യമായാണ് ഒരു അംബാസഡർ ഇൗ മേഖല സന്ദർശിക്കുന്നതെന്ന് സംഘത്തിലുള്ള എംബസി കമ്യൂണിറ്റി വെൽഫെയർ കോൺസൽ അനിൽ നൊട്ട്യാൽ അറിയിച്ചു. അംബാസഡർ വിളിച്ച യോഗത്തിനെത്തിയ സാമൂഹിക പ്രവർത്തകരെല്ലാം ഇത്തരത്തിൽ ഒരു സന്ദർശനവും യോഗവും ആദ്യമായാണെന്ന വിവരവും അതിലുള്ള സന്തോഷവും പങ്കുവെച്ചെന്നും അദ്ദേഹം ‘ഗൾഫ് മാധ്യമ’േത്താട് പറഞ്ഞു. നിരവധി സാമൂഹിക പ്രവർത്തകർ യോഗത്തിൽ പെങ്കടുത്തു. പൊതുമാപ്പ് ഉപയോഗപ്പെടുത്താൻ അനധികൃതരായി കഴിയുന്ന എല്ലാവരും മുന്നോട്ടുവരണമെന്ന് അംബാസഡർ ആവശ്യപ്പെട്ടു. രാജ്യത്ത് 21സേവന കേന്ദ്രങ്ങളാണ് ഇന്ത്യൻ മിഷൻ ഒൗട്ട് പാസ് നടപടികൾക്കും മാർഗനിർദേശങ്ങൾ നൽകാനും തുറന്നിരിക്കുന്നതെന്നും അവസരം പരമാവധി പ്രയോജനപ്പെടുത്താനുള്ള പ്രയത്നത്തിലാണ് എംബസിയും സന്നദ്ധപ്രവർത്തകരുമുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹുഫൂഫിൽ പ്രവർത്തിക്കുന്ന സേവന കേന്ദ്രം ശനിയാഴ്ച അംബാസഡർ സന്ദർശിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.