തബൂക്ക്​ മേഖലയിൽ 595 പേർ പിടിയിൽ

തബൂക്ക്​: ‘നിയമലംഘകരില്ലാത്ത രാജ്യം’ എന്ന കാമ്പയനി​​െൻറ ഭാഗമായി തബൂക്ക്​ മേഖലയിൽ 595 പേർ പിടിയിലായി. അഞ്ച്​ ദിവസത്തിനിടയിൽ ഇത്രയും പേർ പിടിയിലായത്​. സുരക്ഷ വകുപ്പുകളും ബന്ധപ്പെട്ട ഗവ. വകുപ്പുകളുമായി മേഖലയിൽ നിയമലംഘകരെ കണ്ടെത്താനുള്ള പരിശോധന തുടരുകയാണെന്ന്​ തബൂക്ക്​ മേഖല പൊലീസ്​ വക്​താവ്​ കേണൽ ഖാലിദ്​ ബിൻ അഹ്​മദ്​ അൽഉബാൻ വ്യക്​തമാക്കി. വിവിധ രാജ്യക്കാരായ 595 പേർ ഇന്നലെ വരെ പിടിയിലായി ​. റെയ്​ഡ്​ നടത്തിയും ​മേഖലയുടെ വിവിധ ഭാഗങ്ങളിൽ സുരക്ഷ ചെക്ക്​ പോസ്​റ്റുകൾ സ്​ഥാപിച്ചുമാണ്​ നിയമലംഘകരെ പിടികൂടുന്നത്​. പിടിയിലാകുന്നവരെ ബന്ധപ്പെട്ട വകുപ്പുകൾക്ക്​ കൈമാറുന്നതായും പൊലീസ്​ വക്​താവ്​ പറഞ്ഞു.

മദീന മേഖലയിൽ ശനിയാഴ്​ച വ​രെ 1130  പേർ പിടിയിലായതായി മദീന മേഖല പൊലീസ്​ വക്​താവ്​ കേണൽ ഹുസൈൻ കഹ്​താനി പറഞ്ഞു. മദീനയിലെ വിവിധ ഡിസ്​ട്രിക്​റ്റുകളിലും മേഖലകളിലും മർക്കസുകളിലുമാണ്​ പരിശോധന നടന്നത്​. തുടർ നടപടികൾക്കായി പിടിയിലായവരെ ബന്ധപ്പെട്ട വകുപ്പിന്​ കൈമാറിയതായും പൊലീസ്​ വക്​താവ്​ പറഞ്ഞു. 

അസീർ മേഖലയിൽ 2809 തൊഴിൽ താമസ നിയമലംഘകർ പിടിയിലായി. മേഖല പൊലീസ്​ കേണൽ സ്വാലിഹ്​ സുലൈമാൻ അൽഖർസഇയുടെ മേൽനോട്ടത്തിൽ വിവിധ വകുപ്പുകൾ ചേർന്ന്​ പരിശോധന തുടരുകയാണ്​. പിടിയിലായവിൽ 63 പേർ വിവിധ കേസുകളിൽ പിടികി​​േട്ടണ്ടവരാണ്​. ലൈസൻസില്ലാ​ത്ത ആയുധങ്ങളും ​വെടിയുണ്ടകളും മയക്കുമരുന്നാണെന്ന്​ സംശയിക്കുന്ന ഗുളികളും പിടിച്ചെടുത്തതായി റിപ്പോർട്ടുണ്ട്​. ഹാഇലിൽ  പാസ്​പോർട്ട്​ മേധാവി ജനൽ മുശബിബ്​ ബിൻ മുഹമ്മദ്​ അൽകഹ്​താനി കാമ്പയിൻ സൗകര്യങ്ങൾ പരിശോധിച്ചു. പാസ്​പോർട്ട്​ ഒാഫീസർമാരും ഉദ്യോഗസ്​ഥരുമായി കൂടിക്കാഴ്​ച നടത്തി. 
ഹാഇലിലെ ഡിപോർ​േട്ടഷൻ ഒാഫീസിൽ ആവശ്യമായ ഉദ്യോഗസ്​ഥരെ നിയോഗിക്കുകയും സാ​േങ്കതിക സംവിധാനങ്ങൾ ഒരുക്കുകയും ചെയ്​തതായി മേഖല പാസ്​പോർട്ട്​ മേധാവി പറഞ്ഞു.

Tags:    
News Summary - saudi amnesty-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.