സൗദിക്കെതിരായ ആക്രമണം: അറബ് ഇസ്ലാമിക രാഷ്്ട്രങ്ങൾ അപലപിച്ചു

ജിദ്ദ: അബ്ഹ വിമാനത്താവളത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തെ അറബ് രാജ്യങ്ങള്‍ അപലപിച്ചു. അറബ് രാഷ്ട്ര കൂട്ടായ് മയായ അറബ് ലീഗും ഒാർഗനൈസേഷൻ ഒാഫ് ഇസ്ലാമിക് കൺട്രീസ് (ഒ.ഐ.സി)യും ആക്രമണത്തെ ശക്തമായി അപലപിച്ചു. അന്താരാഷ്ട്ര സമൂഹ ം സൗദിക്കൊപ്പം നിൽക്കണമെന്ന് ബഹ്റൈൻ സംഭവം നടന്ന ഉടൻ ആവശ്യപ്പെട്ടു. യു.എ.ഇ, കുവൈത്ത്, ജോർഡൻ രാഷ്ട്രങ്ങൾ സംഭവത് തിൽ പ്രതിഷേധം രേഖപ്പെടുത്തി.

അതേ സമയം ആക്രമണത്തെ തുടർന്ന് സൗദി, യമൻ അതിർത്തി വിമാനത്താവളങ്ങളില്‍ സുരക്ഷ ശക്തമാക്കി. നജ്റാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് കൂടുതല്‍ ചെക്ക് പോസ്റ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇറാന്‍ പിന്തുണയോടെ ഹൂതികള്‍ നടത്തുന്ന ആക്രമണത്തെ ചെറുക്കുമെന്ന് സൗദി സഖ്യസേന പ്രഖ്യാപിച്ചു. ഇതിന് പിന്നാലെ സഖ്യസേന യമനില്‍ ഹൂതി കേന്ദ്രങ്ങളില്‍ ആക്രമണം ശക്തമാക്കി.

ഇറാന്‍ പിന്തുണയോടെയാണ് ഹൂതികള്‍ക്ക് ആയുധം ലഭിക്കുന്നതെന്ന് സൗദി സഖ്യസേന ആവര്‍ത്തിച്ചു. പുലര്‍ച്ചെ വിമാനത്താവളത്തില്‍ പതിച്ച മിസൈലും വിദഗ്ധർ പരിശോധിക്കുന്നുണ്ട്. യമന്‍ സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന് പിന്നാലെയാണ് ഹൂതികള്‍ക്കെതിരെ സൈന്യം ആക്രമണം ശക്തമാക്കിയത്. നജ്റാനും ഖമീസ് മുശൈത്തും ഉള്‍പ്പെടെ തുടര്‍ച്ചയായി മൂന്ന് ദിവസം വിമാനത്താവളങ്ങള്‍ ലക്ഷ്യം വെച്ച് ഹൂതി ആക്രമണ ശ്രമം നടന്നു. എല്ലാ ആക്രമണങ്ങളെയും ചെറുക്കാൻ സൗദിക്കായി.

അതേ സമയം ബുധനാഴ്ച പുലർച്ചെ ക്രുയിസ് മിസൈൽ പ്രതിരോധിക്കുന്നതിനിടയിൽ അവശിഷ്ടം അബ്ഹ വിമാനത്താവളത്തിന് മുകളിൽ പതിക്കുകയായിരുന്നു.
ആക്രമണത്തിൽ പരിക്കേറ്റ ഇന്ത്യക്കാരിയെ കുറിച്ച് വിവരങ്ങൾ ലഭ്യമായില്ല. അസീർ ഹോസ്പിറ്റലിൽ അഞ്ച് സൗദി പൗരൻമാരാണ് ചികിത്സയിലുള്ളത്. ഇതിൽ ഒരു വനിതയുമുണ്ട്. ഖമീസ് മുശൈത്തിലെ ജർമൻ ഹോസ്പിറ്റലിൽ നാല് സ്വദേശികളും അബ്ഹ പ്രൈവറ്റ് ഹോസ്പിറ്റലിൽ മൂന്ന് അറബ് വംശജരുമാണ് ഏറ്റവുമൊടുവിൽ ചികിത്സയിലുള്ളത്. ബാക്കിയുള്ളവർക്കെല്ലാം പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. 26 പേർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.

Tags:    
News Summary - Saudi airport attack-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.