സൗദി എയർ ലൈൻസ്​ കോഴിക്കോ​േട്ടക്കും കൊച്ചിയിലേക്കും നിരക്കിളവ്​ പ്രഖ്യാപിച്ചു

ജിദ്ദ: ജിദ്ദയിൽ നിന്ന്​ കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലേക്ക് സൗദി എയർലൈൻസ് വിമാന ടിക്കറ്റ് നിരക്കിളവ് പ്ര ഖ്യാപിച്ചു. നാൽപ്പത് ശതമാനത്തോളമാണ് ഇളവുകൾ. അടുത്ത മാസം15^നും ഡിസംബർ 15നും ഇടക്ക് യാത്ര ചെയ്യുന്നവർക്കായിരിക്കു ം ഇളവുകൾ ലഭ്യമാവുക.

എക്കണോമി ക്ലാസിൽ കോഴിക്കോട്ടേക്കും തിരിച്ചുമുള്ള യാത്രക്ക് 1572 റിയാലും കൊച്ചിയിലേക്കും തിരിച്ചുമുള്ള യാത്രക്ക് 1551 റിയാലുമാണ് നിരക്കുകൾ. ബിസിനസ് ക്ലാസിൽ കോഴിക്കോട്ടേക്കുള്ള റിട്ടേൺ ടിക്കറ്റ് നിരക്ക് 2774 റിയാലും കൊച്ചി റിട്ടേൺ ടിക്കറ്റു നിരക്ക് 2753 റിയാലുമാണ്. ഈ മാസം 31ന് മുമ്പായി ടിക്കറ്റെടുക്കുന്നവർക്കാണ് ഇളവുകൾ. സെപ്റ്റംബർ 15 നും ഡിസംബർ 15 നും ഇടക്ക് യാത്ര ചെയ്യുന്നവർക്കായിരിക്കും നിരക്കിളവ് ലഭ്യമാവുക. കഴിഞ്ഞ ഏതാനും മാസങ്ങളായി ജിദ്ദ ഉൾപ്പെടെ ഗൾഫിലെ എല്ലാ സെക്ടറുകളിൽ നിന്നുമുള്ള വിമാന ടിക്കറ്റ് നിരക്ക് ക്രമാതീതമായി വർധിച്ചിരുന്നു.

ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയത് ആയിരക്കണക്കിന് പ്രവാസികളെ പ്രയാസത്തിലാക്കിയിരുന്നു. ഇതുമൂലം അവധിക്ക് നാട്ടിൽ പോവുന്നത് പോലും പലരും മാറ്റിവെച്ചിട്ടുണ്ട്. ഇതിനിടക്കാണ് സൗദി എയർലൈൻസി​​​െൻറ സന്തോഷ പ്രഖ്യാപനം. മൂന്ന്​ മാസത്തേക്കുള്ള നിരക്കിളവാണെങ്കിൽ പോലും അവസരം മുതലെടുത്തു ടിക്കറ്റെടുക്കാനുള്ള തിരക്കിലാണ് മലബാറിൽ നിന്നുള്ള ജിദ്ദ പ്രവാസികൾ.
Tags:    
News Summary - saudi airlines

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.