സൗദി സൈന്യത്തി​ന്‍റെ ആക്രമണത്തില്‍ 70 ഹൂതികള്‍ കൊല്ലപ്പെട്ടു

റിയാദ്: സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യസേന യമൻ‍-സൗദി അതിര്‍ത്തിയില്‍ നടത്തിയ ആക്രമണത്തില്‍ ഹൂതി, അലിസാലിഹ് വിഘടിത വിഭാഗത്തിലെ 70 വിമതര്‍ കൊല്ലപ്പെട്ടതായി അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സൗദി സൈന്യം നടത്തിയ രണ്ട് വ്യത്യസ്​ത വ്യോമാക്രമണത്തിലാണ് ഹൂതി നേതാക്കള്‍ ഉള്‍പ്പെടെ കൊല്ലപ്പെട്ടത്. 

സൗദി അതിര്‍ത്തിയിലെ അബ്​നുല്ല താഴ്വരയോട് ചേര്‍ന്ന് ഹൂതികള്‍ നുഴഞ്ഞുകയറ്റത്തിന് ശ്രമിച്ചപ്പോള്‍ അപാച്ചി വിമാനത്തി​​െൻറ സഹായത്തോടെ യമന്‍ സൈന്യത്തെക്കൂടി ഉള്‍പ്പെടുത്തി നടത്തിയ ആക്രമണത്തിലാണ് 30 ഹൂതികള്‍ കൊല്ലപ്പെട്ടത്. 

രണ്ടാമത്തെ ആക്രമണം നടന്നത് സൗദിയിലെ നജ്റാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശത്താണ്. ഇതില്‍ 40 ഹൂതികള്‍ കൊല്ലപ്പെടുകയും 100ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഏതാനും വിമതര്‍ ഓടി രക്ഷപ്പെട്ടതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. മൂന്ന് ഹൂതി നേതാക്കളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും. 

കൂടാതെ ഹൂതികളുടെ 15 സൈനിക വാഹനങ്ങള്‍ തകര്‍ക്കാനും സൗദി, സഖ്യസേനക്ക് സാധിച്ചിട്ടുണ്ട്.

Tags:    
News Summary - Saudi air attacks in Yemen Border; 70 Hutis killed -Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.