അബഹയിലെ അണ്ടര്‍ പാസില്‍ വാഹനം  മറിഞ്ഞ് കത്തി; മൂന്ന് വിദ്യാര്‍ഥികള്‍ മരിച്ചു

അബ്ഹ: വാഹനാപടകത്തില്‍ മൂന്ന് വിദ്യാര്‍ഥികള്‍ വെന്തുമരിച്ചു. അബ്ഹ പട്ടണത്തിലെ ളബാബ് അണ്ടര്‍ പാസ്വേയിലാണ് സംഭവം. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞാണ് അപകടം. അമിതവേഗതയാണ് അപകടത്തിന് കാരണമെന്ന് പറയപ്പെടുന്നു. 
ഞായര്‍ രാവിലെ 11 മണിയോടെയാണ് അല്‍ഹുസാം റോഡിലെ ളബാബ് അണ്ടര്‍ പാസ്വേയില്‍ അപകടമുണ്ടായതെന്ന് അസീര്‍ റെഡ് ക്രസന്‍റ് വക്താവ് മുഹമ്മദ് അല്‍ശഹ്രി പറഞ്ഞു. 
നാല് വിദ്യാര്‍ഥികളാണ് വാഹനത്തിലുണ്ടായിരുന്നത്. വാഹനത്തില്‍ കുടുങ്ങിയാണ് മൂന്ന് വിദ്യാര്‍ഥികള്‍ വെന്തുമരിച്ചത്. ഒരാളുടെ പരിക്ക് ഗുരുതരമാണ്. ഇയാളെ അസീര്‍ സെന്‍ട്രല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും സിവില്‍ ഡിഫന്‍സ് വക്താവ് പറഞ്ഞു. 

Tags:    
News Summary - saudi accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.