ജിദ്ദ ശറഫിയയിൽ വാഹനം പാലത്തിൽ നിന്നും താഴേക്ക് പതിച്ചു

ജിദ്ദ: ജിദ്ദ ശറഫിയയിൽ സിത്തീൻ റോഡ് പാലത്തിൽ നിന്നും കാർ താഴേക്ക് പതിച്ചു. അക്ബർ ട്രാവൽസിന് സമീപമുള്ള നാഫ്ത് പെട്രോൾ പമ്പിന് മുമ്പിൽ ഇന്ന് രാവിലെ 10 മണിക്കാണ് സംഭവം. നിയന്ത്രണം വിട്ട കാർ പാലത്തിന്റെ കൈവരികൾ തകർത്ത് താഴെ റോഡിലേക്ക് തലകീഴായി പതിക്കുകയായിരുന്നു.


കാറിനകത്തുണ്ടായിരുന്ന അറബ് യുവാക്കളിൽ ഒരാൾക്ക് ഗുരുതര പരിക്കും മറ്റു രണ്ട് പേർക്ക് നിസാര പരിക്കുമുള്ളതായാണ് വിവരം. സൗദി ട്രാഫിക് വിഭാഗം സ്ഥലത്തെത്തി കാർ റോഡിൽ നിന്നും മാറ്റി.

 


Tags:    
News Summary - saudi Arabia accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.