വേൾഡ് മലയാളി കൗൺസിൽ അൽഖോബാർ പ്രൊവിൻസ് മിഡിൽ ഈസ്റ്റ് ചെയർമാൻ സന്തോഷ് കുമാർ കേട്ടേത്തിന് നൽകിയ സ്വീകരണം
അൽഖോബാർ: ഹ്രസ്വസന്ദർശനത്തിനായി സൗദിയിലെത്തിയ വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് ചെയർമാൻ സന്തോഷ് കുമാർ കേട്ടേത്തിന് അൽ ഖോബാർ പ്രൊവിൻസ് കമ്മിറ്റി സ്വീകരണം നൽകി. അൽ ഖോബാർ സെൻട്രോ റൊട്ടാന ഹോട്ടലിൽ നടന്ന സ്വീകരണ പരിപാടി പ്രസിഡൻറ് ഷമീം കാട്ടാക്കട ഉദ്ഘാടനം ചെയ്തു. പ്രോവിൻസ് ചെയർമാൻ അനിൽകുമാർ അധ്യക്ഷത വഹിച്ചു. മുഖ്യരക്ഷാധികാരി മൂസക്കോയ സന്തോഷ് കുമാർ കേട്ടേത്തിനെ പരിചയപ്പെടുത്തി.
പ്രൊവിൻസിലെ മറ്റു ഭാരവാഹികളായ സി.കെ. ഷഫീഖ്, അഷറഫ് ആലുവ, ഹുസ്ന ആസിഫ്, അഭിഷേക് സത്യൻ, ദിനേശ്, അപ്പൻ മേനോൻ, നവാസ് സലാവുദ്ദീൻ, ഷനൂബ് മുഹമ്മദ്, ഷംല നജീബ് എന്നിവർ സംസാരിച്ചു. സെക്രട്ടറി ആസിഫ് താനൂർ സ്വാഗതവും ട്രഷറർ അജീം ജലാലുദ്ദീൻ നന്ദിയും പറഞ്ഞു. ജോയൻറ് ട്രഷറർ ഗുലാം ഫൈസൽ, എക്സിക്യൂട്ടിവ് അംഗങ്ങളായ അബ്ദുസ്സലാം, ആസിഫ് കൊണ്ടോട്ടി, ദിലീപ് കുമാർ, അനു ദിലീപ് (വനിത ഫോറം സെക്രട്ടറി) എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.