അറാർ: വടക്കൻ മേഖലയിൽ ശക്തമായ പൊടിക്കാറ്റ്. ഇന്നലെയാണ് മേഖലയിൽ ശക്തമായ പൊടിക്കാറ്റുണ്ടായത്. മേഖലയിൽ കാലാവസ്ഥ വ്യതിയാനം ഉണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. പല സ്ഥലങ്ങളിലും ദൂരക്കാഴ്ച നന്നേ കുറഞ്ഞു.
അറാറിലെ മുസാഇദിയ, ഫൈസലിയ ഡിസ്ട്രിക്റ്റുകളിൽ സ്ട്രീറ്റ് ലൈറ്റ് പോസ്റ്റുകൾ വീണതായും റിപ്പോർട്ടുണ്ട്.
പൊടിക്കാറ്റിനെ തുടർന്ന് ശ്വാസകോശ അസുഖത്തിന് ചികിത്സ തേടി 65 പേർ ആശുപത്രിയിലെത്തിയതായി വടക്കൻ അതിർത്തി മേഖല ആരോഗ്യ ഒാഫീസ് വ്യക്തമാക്കി. ആശുപത്രികൾക്ക് മേഖല ഗവർണർ ജാഗ്രതാ നിർദേശം നൽകിയിരുന്നു. മേഖലയിലെ ആംബുലൻസ് കേന്ദ്രങ്ങൾക്ക് റെഡ്ക്രസൻറും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.