ഇരുഹറമുകളുടെ പവിത്രത കാത്തുസൂക്ഷിക്കണം -അൽസുദൈസ്

ജിദ്ദ:ഹറമുകളുടെ പവിത്രത സൗദി അറേബ്യയുടെ ചുവന്ന രേഖയാണെന്ന് ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് പറഞ്ഞു. ഏതു രാജ്യക്കാരായാലും ജോലിയുടെ സ്വഭാവം എന്തായിരുന്നാലും നിയമം ലംഘിക്കുന്ന ആർക്കും ഒരു ശിക്ഷാ ഇളവും നൽകില്ല. നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുന്നതിനെതിരെ ഇരുഹറം കാര്യാലയ മേധാവി മുന്നറിയിപ്പ് നൽകി.

ഇരു ഹറമുമായും വിശുദ്ധ സ്ഥലങ്ങളുമായും ബന്ധപ്പെട്ട നിയന്ത്രണങ്ങളും നിർദേശങ്ങളും പൂർണമായും പാലിക്കേണ്ടത് നിർബന്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കുറ്റകൃത്യങ്ങൾ തടയാൻ ശിക്ഷകൾ പ്രയോഗിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. മതപരവും ദേശീയവുമായ ഈ ഉത്തരവാദിത്തത്തിൽ എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അമേരിക്കയിൽനിന്നെത്തിയ അമുസ്‍ലിം മാധ്യമപ്രവർത്തകന് മക്കയിൽ പ്രവേശിക്കാൻ സഹായം നൽകിയ സൗദി പൗരനെ പൊലീസ് അറസ്റ്റ് ചെയ്ത പശ്ചാത്തലത്തിലാണ് അൽസുദൈസ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

Tags:    
News Summary - sanctity of the two Harams should be preserved -Alsudais

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.