എസ്‌.ഐ.സി റിയാദ് സെൻട്രൽ കമ്മിറ്റി സമസ്ത നൂറ്റിയൊന്നാം സ്ഥാപകദിനം ആചരിച്ചപ്പോൾ

സമസ്ത നൂറ്റിയൊന്നാം സ്ഥാപകദിനം: റിയാദിൽ വിപുലമായ സംഗമം സംഘടിപ്പിച്ചു

റിയാദ്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറ്റിയൊന്നാം സ്ഥാപകദിനത്തോടനുബന്ധിച്ച് സമസ്ത ഇസ്​ലാമിക് സെൻറർ (എസ്‌.ഐ.സി) റിയാദ് സെൻട്രൽ കമ്മിറ്റി ദഅവ സെല്ലി​െൻറ നേതൃത്വത്തിൽ വിപുലമായ സ്ഥാപകദിന സംഗമം സംഘടിപ്പിച്ചു.

ജാഫർ സ്വാദിഖ് ആറ്റകോയ തങ്ങളുടെ പ്രാർത്ഥനയോടെയാണ് സമ്മേളനത്തിന് തുടക്കമായത്. ബഷീർ ഫൈസി ചരക്കാപറമ്പ് അധ്യക്ഷത വഹിച്ച ചടങ്ങ് സജീർ ഫൈസി ഉദ്ഘാടനം ചെയ്തു. പ്രമുഖ പണ്ഡിതൻ അബ്​ദുൽ റഹ്​മാൻ ഹുദവി മുഖ്യപ്രഭാഷണം നടത്തി.

സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ രൂപവത്​കരണ ലക്ഷ്യങ്ങളെക്കുറിച്ചും, പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ മുൻകാല പണ്ഡിതന്മാരുടെ ത്യാഗോജ്ജ്വലവും മാതൃകാപരവുമായ ജീവിതചരിത്രത്തെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു.

ഇസ്മാഈൽ ഫൈസി ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിച്ചു. ഹാരിസ് മൗലവി, ജാബിർ ഫൈസി, റസാഖ്‌ വളക്കൈ, അബ്​ദുൽ ഗഫൂർ ചുങ്കത്തറ, റാഫി പുറവൂർ, ഷഹീർ വെള്ളിമാട്കുന്ന്, റഫീഖ് പയ്യാവൂർ, നവാസ് കണ്ണൂർ, നജ്മുദ്ധീൻ, മുഹിയുദ്ദീൻ മാള തുടങ്ങിയവർ സംഗമത്തിന് നേതൃത്വം നൽകി. മൻസൂർ വാഴക്കാട് സ്വാഗതവും ഷിഫ്നാസ്‌ ശാന്തിപുരം നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.