റിയാദ്: വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ-കായിക മികവുകളെ ആദരിക്കാനും ലഹരി വിരുദ്ധ ബോധവത്കരണം ശക്തമാക്കാനുമായി ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി മലസിലെ അൽമാസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ‘ആദരം 2026’ അനുമോദന സംഗമവും ലഹരി വിരുദ്ധ പ്രതിജ്ഞ സദസ്സും ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് സലീം കളക്കര ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജനറൽ കൺവീനർ രഘുനാഥ് പറശ്ശിനിക്കടവ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി ആമുഖപ്രസംഗം നടത്തി. ജനറൽ സെക്രട്ടറി സുരേഷ് ശങ്കർ സ്വാഗതവും ട്രഷറർ സന്തോഷ് വിളയിൽ നന്ദിയും പറഞ്ഞു. ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച് മാർക്കറ്റ് പ്രതിനിധി നവാസ് റഷീദ് ‘ഉന്നത വിദ്യാഭ്യാസ കാഴ്ചപ്പാടുകൾ’ എന്ന വിഷയത്തിൽ പ്രചോദനാത്മക സന്ദേശം നൽകി. റിയാദ് ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ മൈമൂന അബ്ബാസ്, ക്വാണ്ടം റൈസ് സ്കൂൾ പ്രിൻസിപ്പാൾ പത്മിനി യു. നായർ, ലൈഫ് കോച്ച് സുഷമ ഷാൻ എന്നിവർ മുഖ്യാതിഥികളായിരുന്നു.
സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ സക്കീർ ദാനത്ത്, അമീർ പട്ടണത്ത്, ഗ്ലോബൽ കമ്മിറ്റി അംഗം ശിഹാബ് കൊട്ടുകാട്, നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി റഹ്മാൻ മുനമ്പത്ത്, കോട്ടയം ജില്ല പ്രസിഡൻറ് ബഷീർ കോട്ടയം എന്നിവർ ആശംസകൾ നേർന്നു. ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഒ.ഐ.സി.സി മുൻ പ്രസിഡൻറ് അബ്ദുല്ല വല്ലാഞ്ചിറ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
എസ്.എസ്.എൽ.സിയിൽ ഉന്നത വിജയം നേടിയ സാറ ഷുഹെൽ ശൈഖ്, പ്ലസ് ടുവിന് മികച്ച വിജയം നേടിയ ഇബ്രാഹിം യൂസഫ്, താനിയ ഷാനവാസ്, അണ്ടർ-15 ഫുട്ബാളിൽ അൽ ഹിലാൽ ക്ലബ്ബിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കീർത്തജ വിനോദ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഒ.ഐ.സി.സി കുടുംബാംഗങ്ങളുടെ മക്കളായ നിരവധി വിദ്യാർത്ഥികൾക്ക് ഫലകങ്ങളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
സജീർ പൂന്തുറ, അബ്ദുൽ കരീം കൊടുവള്ളി, സൈഫ് കായംകുളം, റഫീഖ് വെമ്പായം, ഷാനവാസ് മുനമ്പത്ത്, അശ്റഫ് മേച്ചേരി, ബഷീർ കോട്ടക്കൽ, അശ്റഫ് കീഴ്പുള്ളിക്കര, മുഹമ്മദ് ഖാൻ, ജയൻ കൊടുങ്ങല്ലൂർ, ഹാഷിം പാപ്പിനശ്ശേരി, നാസർ ലെയ്സ്, നാസർ മാവൂർ, ജംഷാദ് തുവ്വൂർ എന്നിവർ നേതൃത്വം നൽകി.
അൽത്താഫ് കാലിക്കറ്റിെൻറ നേതൃത്വത്തിൽ കലാപരിപാടികൾ അരങ്ങേറി. അസ്ക്കർ കണ്ണൂർ, ഷാജി സോണ, സന്തോഷ് കണ്ണൂർ, നാസർ വലപ്പാട്, അലി ആലുവ, ഒമർ ഷരീഫ് കോഴിക്കോട്, ഷാജി മഠത്തിൽ, കമറുദ്ധീൻ താമരക്കുളം, ബാബുക്കുട്ടി പത്തനംതിട്ട, അഖിനാസ്, സൈനുദ്ധീൻ വല്ലപ്പുഴ, അൻസാർ വർക്കല, സൈനുദ്ധീൻ വെട്ടത്തൂർ, ഷംസീർ പാലക്കാട് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.