റിയാദ്: സൗദി അറേബ്യയിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ ഈ വർഷത്തെ ഏറ്റവും വലിയ വിലക്കിഴിവുമായി ‘ലുലു മിഡ്നൈറ്റ് സെയിൽ’ വരുന്നു. വ്യഴം, വെള്ളി ദിവസങ്ങളിൽ (ജൂലൈ രണ്ട്, മൂന്ന് തീയതികളിൽ) രാത്രി എട്ട് മുതൽ പുലർച്ചെ രണ്ടു വരെയാണ് ഉപഭോക്താക്കൾക്കായി ഈ മെഗാ ഷോപ്പിങ് ഓഫർ ഒരുക്കിയിരിക്കുന്നത്.
എല്ലാ കാറ്റഗറികളിലും 70 ശതമാനം വരെ വിലക്കിഴിവും ആകർഷകമായ സർപ്രൈസ് ഡീലുകളുമാണ് തുടർച്ചയായ ഈ രണ്ട് രാത്രികളിൽ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. മുൻ വർഷങ്ങളിലേക്കാൾ പുതുമയേറിയതും കൂടുതൽ ലാഭകരവുമായ ഡീലുകൾ ഒരുക്കിയാണ് ലുലു മിഡ്നൈറ്റ് സെയിൽ വീണ്ടുമെത്തുന്നത്.
സൗദിയിലുടനീളമുള്ള എല്ലാ ലുലു ഹൈപ്പർമാർക്കറ്റുകളിലും ഒരേസമയമാണ് മിഡ്നൈറ്റ് സെയിൽ നടക്കുക. ഫ്രഷ് ഫുഡ്, നിത്യോപയോഗ-പലചരക്ക് സാധനങ്ങൾ, ഗൃഹോപകരണങ്ങൾ, അടുക്കള സാമഗ്രികൾ, സ്മാർട്ട് ഫോണുകൾ, ലാപ്ടോപ്പുകൾ, ടിവികൾ, മറ്റ് ഇലക്ട്രോണിക്സ് ഗാഡ്‌ജെറ്റുകൾ, ഫാഷൻ വസ്ത്രങ്ങൾ, ഫുട്‌വെയർ, ലേഡീസ് ഹാൻഡ് ബാഗുകൾ, കുട്ടികൾക്കുള്ള ഉൽപ്പന്നങ്ങൾ തുടങ്ങി ഓരോ കുടുംബത്തിനും ആവശ്യമുള്ളതും പ്രിയപ്പെട്ടതുമായ എല്ലാം ഒരു കുടക്കീഴിൽ ഏറ്റവും കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാനുള്ള സുവർണാവസരമാണ് ഇതിലൂടെ ലഭിക്കുന്നത്.
വിലക്കിഴിവിന് പുറമെ, നിശ്ചിത സമയങ്ങളിൽ മാത്രം ലഭ്യമാകുന്ന നിരവധി സർപ്രൈസ് ഓഫറുകളും ഈ രണ്ടു രാത്രികളിൽ ഒരുക്കിയിട്ടുണ്ട്. സ്റ്റോക്കുകൾ തീരുന്നതുവരെ മാത്രമായിരിക്കും ഈ പ്രത്യേക ഡീലുകൾ ലഭ്യമാകുക. രാത്രി സമയങ്ങളിൽ കുടുംബസമേതം എത്തുന്ന ഉപഭോക്താക്കൾക്ക് സുഗമമായി ഷോപ്പിങ് നടത്തി മടങ്ങുന്നതിനായി വിപുലമായ സൗകര്യങ്ങളാണ് ലുലു ഹൈപ്പർമാർക്കറ്റുകളിൽ ക്രമീകരിച്ചിരിക്കുന്നത്.
ഉപഭോക്താക്കൾ ലുലുവിൽ അർപ്പിച്ചിരിക്കുന്ന വിശ്വാസത്തോടുള്ള നന്ദിസൂചകമായാണ് ഈ വർഷത്തെ ഏറ്റവും വലിയ മിഡ്നൈറ്റ് സെയിൽ ഒരുക്കിയിരിക്കുന്നതെന്ന് ലുലു ഹൈപ്പർമാർക്കറ്റ്സ് ഡയറക്ടർ മുഹമ്മദ് ഹാരിസ് പറഞ്ഞു. എല്ലാ കാറ്റഗറികളിലും 70 ശതമാനം വരെ വിലക്കിഴിവ് നൽകിക്കൊണ്ട് സൗദിയിലെ ഓരോ കുടുംബത്തിനും അവിസ്മരണീയമായ ഷോപ്പിങ് അനുഭവം സമ്മാനിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
ഷോപ്പിങ് കൂടുതൽ എളുപ്പമാക്കുന്നതിനായി പ്രമുഖ ബാങ്കുകളുമായി സഹകരിച്ച് ആകർഷകമായ സാമ്പത്തിക ഓഫറുകളും ലുലു ലഭ്യമാക്കിയിട്ടുണ്ട്. റിയാദ് ബാങ്ക്, അറബ് നാഷനൽ ബാങ്ക്, എസ്.എൻ.ബി, സാബ്, എമിറേറ്റ്സ് എൻ.ബി.ഡി, അൽ രാജ്ഹി ബാങ്ക് എന്നിവ വഴി പൂജ്യം ശതമാനം പലിശരഹിത തവണ വ്യവസ്ഥയിൽ സാധനങ്ങൾ വാങ്ങാൻ സാധിക്കും. ഇതിനൊപ്പം മുൻനിര ബാങ്കുകളുടെ ക്രെഡിറ്റ് കാർഡുകൾക്ക് പ്രത്യേക ഡിസ്കൗണ്ടുകളും കാഷ്ബാക്ക് ഓഫറുകളും ലഭ്യമാണ്. കൂടാതെ, ‘ടാബി’, ‘തമാര’ എന്നിവ വഴി സാധനങ്ങൾ ഇപ്പോൾ വാങ്ങി പിന്നീട് പണം അടയ്ക്കാനുള്ള ‘ഷോപ്പ് നൗ, പേ ലേറ്റർ’ സൗകര്യവും ഉപഭോക്താക്കൾക്ക് ഉപയോഗപ്പെടുത്താം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.