ജിദ്ദയിൽ നടന്ന മീഡിയവൺ സൂപ്പർ കപ്പിൽ വിജയികളായ സമാ യുനൈറ്റഡ് എഫ്.സി ടീം ട്രോഫിയുമായി
ജിദ്ദ: മീഡിയവൺ ജിദ്ദയിൽ സംഘടിപ്പിച്ച ഫുട്ബാൾ ടൂർണമെന്റ് സൂപ്പർ കപ്പിൽ തകർപ്പൻ ജയത്തോടെ സമാ യുനൈറ്റഡ് എഫ്.സിക്ക് കിരീടം. നിറഞ്ഞുകവിഞ്ഞ സ്റ്റേഡിയത്തിലെ കാണികളെ സാക്ഷിയാക്കി എതിരില്ലാത്ത നാല് ഗോളിനാണ് അബീർ സലാമത്തക് എഫ്.സിയെ തകർത്ത് സമാ യുനൈറ്റഡ് എഫ്.സി തകർപ്പൻ വിജയം സ്വന്തമാക്കിയത്. ജിദ്ദ ഇന്ത്യൻ കോൺസുൽ ജനറൽ ഫഹദ് അഹമ്മദ് ഖാൻ സൂരി മത്സരത്തിൽ മുഖ്യാതിഥിയായിരുന്നു. മീഡിയവൺ സാരഥികളായ നജ്മുദ്ദീൻ അമ്പലങ്ങാടൻ, ഫസൽ കൊച്ചി എന്നിവരുടെ സാന്നിധ്യത്തിൽ ടൈറ്റിൽ സ്പോൺസറായ കാഫ് ലോജിസ്റ്റിക്സ് സി.ഇ.ഒ അനീസ് മണ്ണത്താൻ സൂപ്പർ കപ്പ് കിരീടം വിജയികൾക്ക് സമ്മാനിച്ചു. മീഡിയവൺ സൗദി ആൻഡ് ബഹ്റൈൻ റീജിയനൽ ഹെഡ് ഹസനുൽ ബന്ന പ്രൈസ് മണിയും വിജയികൾക്ക് കൈമാറി.
റണ്ണർഅപ്പ് കിരീടം നേടിയ അബീർ സലാമത്തക് എഫ്.സിക്കുള്ള ട്രോഫി ഐവ ഫുഡ്സ് സി.ഇ.ഒ ഷമീർ ബാബു, ഇ.എഫ്.എസ് ലോജിസ്റ്റിക്സ് ട്രെയ്നിങ് പ്രോഗ്രാം ഡെവലെപ്മെന്റ് മാനേജർ ബാസിൽ ബഷീർ എന്നിവർ സമ്മാനിച്ചു. ടൂർണമെന്റിലെ മികച്ച ടീമായ സമാ യുനൈറ്റഡിന്റെ ഷെയ്നാണ് മികച്ച കളിക്കാരനും ഫൈനലിലെ മാൻ ഓഫ് ദ മാച്ചും. സമാ യുനൈറ്റഡിന്റെ നിഹാലാണ് മികച്ച ഗോൾ കീപ്പർ. മികച്ച ഡിഫൻഡർ പുരസ്കാരം സലാമത്തക് എഫ്.സിയുടെ ഫഹൂദിനും സമ്മാനിച്ചു. നാല് ജൂനിയർ ടീമുകളുടെ സൗഹൃദ മത്സരവും ടൂർണമെന്റിനോടനുബന്ധിച്ച് ഒരുക്കിയിരുന്നു.
ജിദ്ദയിലേക്ക് ആദ്യമായെത്തിയ മീഡിയവൺ സൂപ്പർ കപ്പ് ജിദ്ദയിലെ കളിയാരാധകർ ഏറ്റെടുത്തു. മത്സരം വീക്ഷിക്കാൻ കുടുംബങ്ങൾ ഉൾപ്പടെ ആയിരങ്ങൾ ഒളിമ്പിക് വില്ലേജ് സ്റ്റേഡിയത്തിലേക്ക് എത്തിയിരുന്നു.
സിഫ് പ്രസിഡന്റ് ബേബി നീലാമ്പ്ര, കാഫ് ലോജിസ്റ്റിക്സ് റീജിയനൽ മാനേജർ അജ്മൽ നാസർ, എച്ച്.എം.ആർ മാനേജിങ് ഡയറക്ടർ നൗഫൽ, ജയ് മസാല സെയിൽസ് മാനേജർ അഭിലാഷ്, ബദർ അൽ തമാം മാർക്കറ്റിങ് ഡയറക്ടർ ഡോ. കെ.എം അഷ്റഫ്, നോമിസോ ടെക്നോളജി സി.ഇ.ഒ റാഹിൽ നാസിം, യൂറോതെറം റീജിയനൽ മാനേജർ ഇജാസ്, സഹീറുദ്ധീൻ (ഷിഫ ജിദ്ദ), സിൻഡാൽ ഗ്രൂപ്പ് സെയിൽസ് മാനേജർ അനീസ് ഒളകര എന്നിവർ ചടങ്ങിൽ അതിഥികളായെത്തി.
മീഡിയവണ്‍ സാരഥികളായ എ. നജുമുദ്ദീന്‍, ഫസല്‍ മുഹമ്മദ്, സി.എച്ച് റാഷിദ്, ബഷീര്‍ ചുള്ളിയന്‍, അബ്ഷീര്‍, മിസ്അബ്, ഫഹദ്, യൂസുഫലി കൂട്ടില്‍, മുനീർ, തമീം അബ്ദുള്ള, ഫാസിൽ, നിസാർ, സൈനുൽ ആബിദീൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.