ദമ്മാം: സൗദിയിൽ സന്ദർശക വിസയിലുള്ളവർക്ക് ചികിത്സാചെലവിൽ ഇളവുകളുമായി സലാമതക് മെഡിക്കൽസ്. ഡോക്ടർമാരുടെ കൺസൾേട്ടഷൻ പൂർണമായും സൗജന്യമായിരിക്കുമെന്ന് മാനേജ്മെൻറ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. എക്സ്റേ, ലാബ ് തുടങ്ങിയ പരിശോധനകൾക്ക് 50 ശതമാനവും മരുന്നുകൾക്ക് 10 ശതമാനവും ഇളവ് നൽകും. മെഡിക്കൽ സെൻററിൽ സന്ദർശക വിസക്കാർക്ക് പ്രത്യേക കൗണ്ടർ ഒരുക്കിയിട്ടുണ്ട്. പാസ്പോർട്ട് പകർപ്പ് കാണിച്ച് പേര് രജിസ്റ്റർ ചെയ്യണം. പാസ്പോർട്ടിൽ രേഖെപടുത്തിയ വിസാ കാലാവധി വരെ മാത്രമേ ആനുകൂല്യം ലഭിക്കൂ.
വിസ പുതുക്കുകയാെണങ്കിൽ രജിസ്ട്രേഷനും പുതുക്കണം. രജിസ്റ്റർ ചെയ്യുന്നവർക്ക് വിസിറ്റ് വിസ മെഡിക്കൽ ട്രീറ്റ്െമൻറ് പാക്കേജ് (വി.ടി.എം) എന്ന് രേഖപ്പെടുത്തിയ കാർഡ് നൽകും. ആശുപത്രിയിൽ വരുേമ്പാഴെല്ലാം ഇൗ കാർഡ് ഉപയോഗിക്കണം. സ്പെഷ്യലിസ്റ്റുുകൾ ഉൾപ്പെടെ 22 ഡോക്ടർമാരുടെ സേവനം ഇവിടെ ലഭ്യമാെണന്ന് സലാമതക് ചെയർമാൻ ആസിഫ് നെച്ചിക്കാടൻ പറഞ്ഞു.
സന്ദർശക വിസയിലെത്തിയ നിരവധി പേർ ചികിത്സക്കുവേണ്ടി വൻ തുകകൾ ചെലവാക്കേണ്ടി വരുന്നതിെൻറ പ്രയാസങ്ങളെ കുറിച്ച അറിഞ്ഞപ്പോഴാണ് ഇത്തരമൊരു ഇളവ് ഏർപ്പെടുത്താൻ തീരുമാനിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇൗ മാസം 14 (ഞായറാഴ്ച) മതൽ ഇൗ ആനുകൂല്യങ്ങൾ ലഭ്യമാകും. ഒാഫറിന് കലാപരിധി നിശ്ചയിച്ചിട്ടില്ല. വാർത്താസമ്മേളനത്തിൽ മെഡിക്കൽ ഡയറക്ടർ ഡോ. ഹിഷാം, മാർക്കറ്റിങ് മാനേജർ ഷാകിർ ഹുൈസൻ, ഒാപറേഷൻ മാനേജർ അബ്ദുൽ റസാഖ് എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.