റിയാദ്: ഒമാന്റെ ബജറ്റ് വിമാനകമ്പനിയായ സലാം എയർ സൗദി തെക്കൻ പ്രവിശ്യയിലെ വിനോദസഞ്ചാര കേന്ദ്രമായ അബഹയിലേക്ക് സർവിസ് ആരംഭിച്ചു. സലാം എയറിെൻറ ആദ്യ വിമാനത്തെ അബഹ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എയർ കണക്റ്റിവിറ്റി പ്രോഗ്രാം, സൗദി ടൂറിസം അതോറിറ്റി, അസീർ മേഖല വികസന അതോറിറ്റി എന്നിവയുടെ പ്രതിനിധികളും വിമാനത്താവള ഉദ്യോഗസ്ഥരും ചേർന്നു സ്വീകരിച്ചു. ഒമാനിൽനിന്ന് നേരിട്ടുള്ള വിമാന സർവിസുകൾ ആരംഭിച്ചതിൽ അസീർ പ്രവിശ്യ ഗവർണറും മേഖല വികസന അതോറിറ്റി ചെയർമാനുമായ അമീർ തുർക്കി ബിൻ തലാൽ സന്തോഷം പ്രകടിപ്പിച്ചു.
എയർ കണക്റ്റിവിറ്റി പ്രോഗ്രാമുമായി സഹകരിച്ച് മറ്റ് അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിൽനിന്ന് അസീറിലേക്ക് കണക്ഷനുകൾ സ്ഥാപിക്കുന്നതിനായി അസീർ മേഖല വികസന അതോറിറ്റി തുടർന്നും പ്രവർത്തിക്കുമെന്നും കൃത്യമായി നിർവചിക്കപ്പെട്ട ഒരു സമയപരിധി പാലിച്ചുകൊണ്ട് ആഗോള ടൂറിസം ഭൂപടത്തിൽ അതിന്റെ സാന്നിധ്യം വർധിപ്പിക്കുമെന്നും ഗവർണർ പറഞ്ഞു.ഒമാനും അസീർ മേഖലക്കും ഇടയിലുള്ള ടൂറിസം വർധിപ്പിക്കാൻ ഈ നേരിട്ടുള്ള റൂട്ട് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
തുടക്കത്തിൽ മസ്കത്തിനും അബഹയ്ക്കും ഇടയിൽ സലാം എയർ ആഴ്ചയിൽ നാല് വിമാന സർവിസുകളാണ് ഉണ്ടാകുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.