ഒ.ഐ.സി.സി സൈഹാത്ത് ഏരിയാകമ്മിറ്റി സദ്ഭാവനാ ദിനം ആചരിച്ചപ്പോൾ
Posted On
date_range Updated On
date_range സൈഹാത്ത് ഏരിയ ഒ.ഐ.സി.സി സദ്ഭാവന ദിനം ആചരിച്ചു
ദമ്മാം: ഭാരതത്തെ ആധുനിക യുഗത്തിലേക്ക് നയിച്ച ദീർഘദർശിയായ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനമായ ആഗസ്റ്റ് 20ന് ഒ.ഐ.സി.സി സൈഹാത്ത് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സദ്ഭാവനാ ദിനം ആചരിച്ചു. ചടങ്ങിൽ ഏരിയകമ്മിറ്റി അംഗങ്ങൾ അദ്ദേഹത്തിെൻറ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി ആദരമർപ്പിച്ചു.
യോഗത്തിൽ ഏരിയ പ്രസിഡൻറ് രമേഷ് പാലക്കൽ അധ്യക്ഷത വഹിച്ചു. എ.ബി. മേലെവിളയിൽ സ്വാഗതവും ഷെരീഫ് ഇടതുരുത്തി നന്ദിയും പറഞ്ഞു. റീജനൽ ജനറൽ സെക്രട്ടറി ശശി യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തി. അസീസ് കുറ്റിയാടി, റഹീം പടിഞ്ഞാറങ്ങാടി, നൗഷാദ്, റാസിഫ്, ജിനോച്ചൻ, സജ്ജാദ്, രാജീവ്, രാജേഷ്, മുസ്തഫ, സിദ്ദീഖ്, ജയൻ, ജഗദീഷ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.