റിയാദ്: സൈബർ സുരക്ഷയിൽ കർക്കശ നടപടിയുമായി സൗദി അേറബ്യ. പഴുതടച്ച സൈബർ നിരീക്ഷണത്തിനും സുരക്ഷ ഉറപ്പാക്കുന്നതിനും വൈദഗ്ധ്യം നേടിയ സൈബർ സെക്യൂരിറ്റി പ്രഫഷനലുകളെ വാർത്തെടുക്കാൻ നാഷനൽ സൈബർ സെക്യൂരിറ്റി അതോറിറ്റി നടപടി തുടങ്ങി. ഇൗ വർഷം സ്ത്രീകളും പുരുഷന്മാരുമായി 800 പേരെ പ്രത്യേക പരിശീലനം നൽകി സജ്ജരാക്കാനുള്ള പ്രവർത്തനങ്ങൾക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. നിലവിൽ സൈബർ സുരക്ഷാവിഭാഗത്തിൽ ജോലി ചെയ്യുന്ന സർക്കാർ ഉദ്യോഗസ്ഥരുടെ വൈദഗ്ധ്യവും കാര്യക്ഷമതയും വർധിപ്പിക്കാനും ബിരുദം നേടിയ യൂനിവേഴ്സിറ്റി വിദ്യാർഥികളെ പുതുതായി ഇൗ രംഗത്ത് കൊണ്ടുവരാനുമാണ് ലക്ഷ്യം. സൈബർ സുരക്ഷയുടെ അച്ചടക്ക മാനദണ്ഡങ്ങൾ അഭ്യസിപ്പിക്കും.
ഇൗ രംഗത്തെ അന്താരാഷ്ട്ര കമ്പനികളുടെ സഹകരണത്തോടെ നടപ്പാക്കുന്ന പരിശീലന പദ്ധതിയിൽ തിയറിയും പ്രാക്ടിക്കലുമായി രണ്ട് സെഷനുകളാണുള്ളത്. ഫൗണ്ടേഷൻ മുതൽ മൂന്ന് ലെവലുകൾ ഉൾപ്പെടുന്ന തീവ്രയത്ന പരിശീലന പദ്ധതി നാല് ആഴ്ചകൾ നീളുന്നതാണ്. കമ്പ്യൂട്ടർ ഒാപറേറ്റിങ് സിസ്റ്റം, കമ്പ്യൂട്ടർ നെറ്റ്വർക്ക്, സൈബർ സെക്യൂരിറ്റി എന്നീ മേഖലകളിലുള്ള സമഗ്ര പാഠ്യപദ്ധതിയാണ് പരിശീലനത്തിെൻറ അടിസ്ഥാനം. നാലാഴ്ചത്തെ ഇൗ ഇൻറർമീഡിയറ്റ് കോഴ്സ് പൂർത്തിയാക്കുന്നവർക്ക് രണ്ടാഴ്ച കൂടി നീളുന്ന കൂടുതൽ ഉയർന്ന പരിശീലനം നൽകും. സൈബർ നുഴഞ്ഞുകയറ്റം പരിശോധിച്ച് അറിയാനും അത്തരം സംഭവങ്ങളുണ്ടാവുേമ്പാൾ ഉടനടി പ്രതികരിക്കാനും സുരക്ഷ വീണ്ടെടുക്കാനും ഉറപ്പാക്കാനുമുള്ള മാർഗങ്ങളാണ് ഇൗ ലെവലിൽ പരിശീലിപ്പിക്കുന്നത്. 800 പേർക്ക് പരിശീലനം നൽകാനുള്ള ഇൗ പദ്ധതിയിലേക്ക് ട്രൈനികളെ തെരഞ്ഞെടുക്കുന്നത് ബന്ധപ്പെട്ട സർക്കാർ ഏജൻസികളും യൂനിവേഴ്സിറ്റികളും ഏകോപിച്ചാണ്. അഭിരുചി, വൈദഗ്ധ്യ പരിശോധനകൾക്ക് ശേഷമാണ് തെരഞ്ഞെടുപ്പ്. പരിശീലനം റിയാദ്, ജിദ്ദ, ദമ്മാം നഗരങ്ങളിലായി നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.