'സാഗിയ ലൈസൻസ് - സംശയങ്ങളും മറുപടിയും' എന്ന പേരിൽ ഗൾഫ് മാധ്യമം സൗദി ഫേസ്ബുക് പേജിൽ നടത്തിയ ലൈവ് പരിപാടിയിൽ ഡോ. ഫിറോസ് ഉമർ ആര്യൻതൊടിക (ഇടത്) സംസാരിക്കുന്നു. വലത് ഗൾഫ് മാധ്യമം ജിദ്ദ ബ്യൂറോ ഹെഡ് സാദിഖലി തുവ്വൂർ

'സാഗിയ ലൈസൻസ് - സംശയങ്ങളും മറുപടിയും'; ഗൾഫ് മാധ്യമം സൗദി ലൈവ് പരിപാടി ശ്രദ്ധേയമായി

ജിദ്ദ: 'സാഗിയ ലൈസൻസ് - സംശയങ്ങളും മറുപടിയും' എന്ന പേരിൽ ഗൾഫ് മാധ്യമം സൗദി ഫേസ്ബുക് പേജിൽ നടന്ന ലൈവ് പരിപാടി നിരവധി പേർക്ക് തങ്ങളുടെ സംശയനിവാരണത്തിനുള്ള വേദിയായി മാറി. സൗദിയിൽ വിദേശികൾക്ക് സ്വന്തമായി ബിസിനസ് ആരംഭിക്കാനും നിലവിലെ ബിസിനസുകൾ സ്വന്തം പേരിലേക്ക് പദവി ശരിയാക്കാനുമൊക്കെയായി സൗദിയിൽ ആരംഭിച്ച മിനിസ്ട്രി ഓഫ് ഇൻവെസ്റ്റ്‌മെന്‍റ്​ സൗദി അറേബ്യ (മിസ) ലൈസൻസിനെ സംബന്ധിച്ച് വിശദീകരിക്കാനും അതുമായി ബന്ധപ്പെട്ട ആളുകളുടെ സംശയങ്ങൾ ദുരീകരിക്കാനുമുള്ള ഒരവസരമായാണ് ലൈവ് പരിപാടി സംഘടിപ്പിച്ചത്.

ഈ രംഗത്ത് പ്രവർത്തിക്കുന്ന ബിസിനസ് ആൻഡ് ഓഡിറ്റ് കൺസൾട്ടൻറ് ഡോ. ഫിറോസ് ഉമർ ആര്യൻതൊടികയാണ് പദ്ധതിയെക്കുറിച്ച് സംസാരിച്ചത്. ലൈവിൽ സൗകര്യപ്പെടുത്തിയിരുന്ന ടെലി ഇൻ സൗകര്യം ഉപയോഗപ്പെടുത്തിയും തത്സമയ കമന്‍റുകളിലൂടെയും സൗദിയിലെ വിവിധ പ്രദേശങ്ങളിൽനിന്നും രാജ്യത്തിന് പുറത്തുനിന്നും നിരവധി പേർ ഇതുമായി ബന്ധപ്പെട്ട സംശയ നിവാരണം നടത്തി.

ഗൾഫ് മാധ്യമം ജിദ്ദ ബ്യൂറോ ഹെഡ് സാദിഖലി തുവ്വൂർ പരിപാടി നിയന്ത്രിച്ചു. ജിദ്ദയിലെ എച്ച് ആൻഡ് ഇ വെർച്വൽ ചാനലുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.

https://www.facebook.com/gulfmadhyamamsaudi/videos/458808958977714 എന്ന ലിങ്ക് വഴി പരിപാടിയുടെ മുഴുവൻ വീഡിയോ വീണ്ടും കാണാവുന്നതാണ്. ഇതുമായി ബന്ധപ്പെട്ട സംശയങ്ങൾക്കും മറ്റും ഡോ. ഫിറോസ് ഉമർ ആര്യൻതൊടികയുമായി 00966 542005753 എന്ന മൊബൈൽ വഴിയോ info@iibsksa.com എന്ന ഇമെയിൽ വഴിയോ തുടർന്നും ബന്ധപ്പെടാം.

Tags:    
News Summary - ‘Sagia License - Doubts and Answers’; Gulf Media Saudi Live Program was notable

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.