ദമ്മാം: പരേതയായ സൗദി അറേബ്യയിലെ പ്രമുഖ ജീവകാരുണ്യ പ്രവർത്തകയും നവയുഗം സാംസ്കാരികവേദി വൈസ് പ്രസിഡന്റുമായിരുന്ന സഫിയ അജിത്തിന്റെ സ്മരണക്ക് നവയുഗം സംഘടിപ്പിക്കുന്ന വോളിബാൾ ടൂർണമെന്റിെന്റ അഞ്ചാം പതിപ്പ് ഫെബ്രുവരി 22, 23 തീയതികളിൽ ദമ്മാമിൽ നടക്കും. നവയുഗം കേന്ദ്ര കായികവേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സഫിയ അജിത്ത് മെമ്മോറിയൽ വോളിബാൾ ടൂർണമെന്റ് ദമ്മാം അൽസുഹൈമി ഫ്ലൈഡ് ലൈറ്റ് (കാസ്ക്) ഗ്രൗണ്ടിലാണ് നടക്കുന്നത്. സൗദി അറേബ്യയിലെ പ്രമുഖ ടീമുകൾ മാറ്റുരക്കുന്ന ടൂർണമെന്റിലെ പ്രാഥമിക മത്സരങ്ങൾ വ്യാഴാഴ്ചയും സെമിഫൈനൽ, ഫൈനൽ മത്സരങ്ങൾ വെള്ളിയാഴ്ചയും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.