പ്ര​വാ​സം മ​തി​യാ​ക്കി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ന​സി​റു​ദ്ദീ​ൻ ഓ​മ​ണ്ണി​ലി​നു​ള്ള ക​മ്പ​നി​യു​ടെ ഉ​പ​ഹാ​രം ‘യാ​ൻ​സാ​ബ്’​പ്ര​സി​ഡ​ന്റ്‌ എ​ൻ​ജി. മു​ഹ​മ്മ​ദ്‌ അ​ൽ ബാ​സ​യ്ദ് ന​ൽ​കു​ന്നു

നസിറുദ്ദീൻ ഓമണ്ണിലിന് ‘സാബിക്’കമ്പനി യാത്രയയപ്പ്

യാം​ബു: ര​ണ്ട​ര പ​തി​റ്റാ​ണ്ട​ത്തെ യാം​ബു പ്ര​വാ​സം മ​തി​യാ​ക്കി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന ന​സി​റു​ദ്ദീ​ൻ ഓ​മ​ണ്ണി​ലി​ന് അ​ദ്ദേ​ഹം ജോ​ലി ചെ​യ്യു​ന്ന ‘സാ​ബി​ക്’​ക​മ്പ​നി മാ​നേ​ജ്മെ​ന്റും സ​ഹ​പ്ര​വ​ർ​ത്ത​ക​രും യാ​ത്ര​യ​യ​പ്പ് ന​ൽ​കി. യാം​ബു റോ​യ​ൽ ക​മീ​ഷ​നി​ലെ നൗ​റി​സ് ദ്വീ​പി​ലെ പ്ര​ത്യേ​കം സ​ജ്ജീ​ക​രി​ച്ച വേ​ദി​യി​ൽ ന​ട​ന്ന യാ​ത്ര​യ​യ​പ്പ് പ​രി​പാ​ടി​യി​ൽ ‘യാ​ൻ​സാ​ബ്’​ക​മ്പ​നി പ്ര​സി​ഡ​ന്റ്‌ എ​ൻ​ജി. മു​ഹ​മ്മ​ദ്‌ അ​ൽ ബാ​സ​യ്ദ് ന​സി​റു​ദ്ദീ​നു​ള്ള ക​മ്പ​നി​യു​ടെ ഉ​പ​ഹാ​രം സ​മ്മാ​നി​ച്ചു.

ന​ല്ല മി​ക​വ് പു​ല​ർ​ത്തി സേ​വ​നം കാ​ഴ്ച​വെ​ച്ച ന​സി​റു​ദ്ദീ​ൻ മ​റ്റു​ള്ള​വ​ർ​ക്ക് ഏ​റെ പ്ര​ചോ​ദ​ന​മാ​ണെ​ന്നും സൗ​ദി​ക​ളാ​യ നി​ര​വ​ധി പ്ര​മു​ഖ​ർ​ക്ക് സാ​മ്പ​ത്തി​ക മേ​ഖ​ല​യി​ൽ മാ​ർ​ഗ​നി​ർ​ദേ​ശം കൊ​ടു​ക്കാ​ൻ എ​ന്നും മു​ന്നി​ലാ​യി​രു​ന്നെ​ന്നും ‘സാ​ബി​കി’​ലെ അ​ദ്ദേ​ഹ​ത്തി​ന്റെ സേ​വ​ന​ത്തി​ൽ ഏ​റെ സ​ന്തു​ഷ്‌​ടി രേ​ഖ​പ്പെ​ടു​ത്തു​ന്ന​താ​യും ക​മ്പ​നി പ്ര​സി​ഡ​ന്റ് പ​റ​ഞ്ഞു.

യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങി​ൽ യാ​ൻ​സാ​ബ് ക​മ്പ​നി ഡ​യ​റ​ക്ട​ർ​മാ​രാ​യ എ​ൻ​ജി. മാ​ജി​ദ് അ​ൽ അ​ഹ്‌​മ​ദി, അ​ബ്ദു​ൽ ക​രീം അ​ൽ മ​ൽ​കി, ലീ​ഗ​ൽ അ​ഡ്വൈ​സ​ർ യാ​സി​ർ അ​ൽ അ​വാ​ദ് എ​ന്നി​വ​രും മ​റ്റു സ​ഹ​പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ത്തു. സൗ​ദി​യി​ലെ പ്ര​മു​ഖ പെ​ട്രോ കെ​മി​ക്ക​ൽ ക​മ്പ​നി​യാ​യ സാ​ബി​കി​ന്റെ വി​വി​ധ പ്രോ​ജ​ക്ടു​ക​ളി​ൽ ഫി​നാ​ൻ​സ്, അ​ക്കൗ​ണ്ടി​ങ് ത​സ്തി​ക​ളി​ൽ നീ​ണ്ട​കാ​ലം സേ​വ​നം അ​നു​ഷ്ഠി​ച്ച ന​സി​റു​ദ്ദീ​ൻ പ്ര​വാ​സം മ​തി​യാ​ക്കി​യാ​ണ് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​ത്. എം.​കോം, എ​ൽ​എ​ൽ.​ബി ബി​രു​ദ​ദാ​രി​യാ​യ ന​സി​റു​ദ്ദീ​ൻ നാ​ട്ടി​ൽ കേ​ര​ള ഡ്ര​ഗ്സ് ആ​ൻ​ഡ് ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ ക​മ്പ​നി​യി​ൽ ഔ​ദ്യോ​ഗി​ക ജീ​വി​തം ആ​രം​ഭി​ച്ചു.

തു​ട​ർ​ന്ന് കേ​ര​ള സ​ർ​ക്കാ​റി​ന്റെ സെ​യി​ൽ​സ് ടാ​ക്സ്‌ ഡി​പ്പാ​ർ​ട്മെ​ന്റി​ൽ ഉ​ദ്യോ​ഗ​സ്ഥ​നാ​യി സേ​വ​നം ചെ​യ്യു​ന്ന​തി​നി​ട​യി​ലാ​ണ് യാം​ബു പ്ര​വാ​സം തു​ട​ങ്ങി​യ​ത്. കോ​ള​ജ് വി​ദ്യാ​ഭ്യാ​സ കാ​ല​ഘ​ട്ട​ത്തി​ൽ ത​ന്നെ സാ​മൂ​ഹി​ക സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി​രു​ന്നു. ആ​ല​പ്പു​ഴ എ​സ്.​ഡി കോ​ള​ജ് യൂ​നി​യ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി, തി​രു​വ​ന​ന്ത​പു​രം ഗ​വ​ണ്മെ​ന്റ് ലോ ​കോ​ള​ജ് യൂ​നി​യ​ൻ ചെ​യ​ർ​മാ​ൻ, കൗ​ൺ​സി​ല​ർ എ​ന്നീ സ്ഥാ​ന​ങ്ങ​ൾ വ​ഹി​ച്ചി​രു​ന്നു.

യാം​ബു​വി​ലെ സാ​മൂ​ഹി​ക സാം​സ്‍കാ​രി​ക സ​ന്ന​ദ്ധ​സേ​വ​ന മേ​ഖ​ല​യി​ൽ നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്നു അ​ദ്ദേ​ഹം.നാ​ട്ടി​ലെ​ത്തി​യാ​ലും വി​ദ്യാ​ഭ്യാ​സ സാ​മൂ​ഹി​ക സേ​വ​ന മേ​ഖ​ല​ക​ളി​ൽ ക​ഴി​യു​ന്ന സേ​വ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മു​ഴു​ക​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹ​മെ​ന്ന് ഇ​ടു​ക്കി സ്വ​ദേ​ശി​യാ​യ ന​സി​റു​ദ്ദീ​ൻ ഓ​മ​ണ്ണി​ൽ പ​റ​ഞ്ഞു.

Tags:    
News Summary - 'Sabik' company bids farewell to Nasiruddin Omannil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.