ക​പ്പ​ൽ മാ​ർ​ഗം ഹ​ജ്ജ് തീ​ർ​ഥാ​ട​ക​രു​ടെ വ​ര​വ്​ ആ​രം​ഭി​ച്ച​പ്പോ​ൾ, സു​ഡാ​നി​ൽനി​ന്നു​ള്ള ആ​ദ്യ തീ​ർ​ഥാ​ട​ക

സം​ഘ​മാ​ണ് ജി​ദ്ദ തു​റ​മു​ഖ​ത്ത്​ എ​ത്തി​യ​ത്

ക​പ്പ​ൽ മാ​ർ​ഗം ഹ​ജ്ജ് തീ​ർ​ഥാ​ട​ക​രു​ടെ പ്ര​വാ​ഹം; ആ​ദ്യ​സം​ഘം ജി​ദ്ദ​യി​ലെ​ത്തി

ജി​ദ്ദ: ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജി​നാ​യി സ​മു​ദ്ര​മാ​ർ​ഗ​മു​ള്ള തീ​ർ​ഥാ​ട​ക​രു​ടെ വ​ര​വ് ആ​രം​ഭി​ച്ചു. സു​ഡാ​നി​ൽ​നി​ന്നു​ള്ള ആ​ദ്യ തീ​ർ​ഥാ​ട​ക​സം​ഘ​മാ​ണ് ജി​ദ്ദ ഇ​സ്‌​ലാ​മി​ക് തു​റ​മു​ഖ​ത്തെ​ത്തി​യ​ത്. തീ​ർ​ഥാ​ട​ക​രെ പോ​ർ​ട്ട് അ​ധി​കൃ​ത​രും പാ​സ്‌​പോ​ർ​ട്ട് വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്ന് ഊ​ഷ്മ​ള​മാ​യി സ്വീ​ക​രി​ച്ചു. ഇ​വ​ർ​ക്കാ​യു​ള്ള യാ​ത്രാ​ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ഒ​രു ത​ട​സ്സ​വു​മി​ല്ലാ​തെ അ​തി​വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കി.

ഹ​ജ്ജ് സീ​സ​ണി​ൽ എ​ത്തു​ന്ന തീ​ർ​ഥാ​ട​ക​ർ​ക്ക് മി​ക​ച്ച സേ​വ​നം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ജി​ദ്ദ ഇ​സ്‌​ലാ​മി​ക് പോ​ർ​ട്ടി​ൽ പാ​സ്‌​പോ​ർ​ട്ട് വ​കു​പ്പ് വി​പു​ല​മാ​യ സം​വി​ധാ​ന​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. പ​രി​ശോ​ധ​നാ ന​ട​പ​ടി​ക​ൾ സു​ഗ​മ​മാ​ക്കു​ന്ന​തി​ന് ഏ​റ്റ​വും പു​തി​യ സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ ഇ​വി​ടെ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ, വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള തീ​ർ​ഥാ​ട​ക​രു​ടെ ആ​വ​ശ്യ​ങ്ങ​ൾ മ​ന​സി​ലാ​ക്കു​ന്ന​തി​നും ആ​ശ​യ​വി​നി​മ​യം സു​ഗ​മ​മാ​ക്കു​ന്ന​തി​നു​മാ​യി വി​വി​ധ ഭാ​ഷ​ക​ളി​ൽ പ്രാ​വീ​ണ്യ​മു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് കൗ​ണ്ട​റു​ക​ളി​ൽ നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. ല​ഭ്യ​മാ​യ എ​ല്ലാ വി​ഭ​വ​ങ്ങ​ളും ഉ​പ​യോ​ഗ​പ്പെ​ടു​ത്തി തീ​ർ​ഥാ​ട​ക​രു​ടെ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ എ​ത്ര​യും വേ​ഗം പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് തു​റ​മു​ഖ​ത്ത് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

Tags:    
News Summary - Hajj pilgrims arrive by ship; first group arrives in Jeddah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-05-03 03:49 GMT