സുനീർ അലി അരിപ്ര, റിയാദ്
Posted On
date_range Updated On
date_range ജീവിതം പാടിത്തുടങ്ങട്ടെ
ഇനിയുമിനിയും ഒരുപാട്
നേരം, കാറ്റിെൻറ
വിരലുകളിൽ നിന്നു
വീണുപെയ്യുന്ന
സംഗീതം കേൾക്കാം..
ഇനിയുമിനിയും ഒരുപാട്
നേരം,
നക്ഷത്രങ്ങളുടെ
നെഞ്ചിൽ തെളിയും
സ്വപ്നങ്ങൾ എണ്ണിക്കൊണ്ടിരിക്കാം..
ഇനിയുമിനിയും ഒരുപാട് നേരം,
കാലം മറക്കാൻ ശ്രമിച്ച കഥകൾ
ഹൃദയത്തിൽ വീണ്ടും എഴുതാം..
ഇനിയുമിനിയും ഒരുപാട് നേരം,
പ്രണയത്തിെൻറ കണ്ണുകളിൽ വിരിയും
പൂക്കൾ പോലെ ചിരിച്ചു നിൽക്കാം..
ഇനിയുമിനിയും ഒരുപാട് നേരം,
അവസാനമില്ലാത്ത പ്രതീക്ഷയായി
ജീവിതം തന്നെ പാടിത്തുടങ്ങട്ടെ...
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.