റഷ്യന്‍ പ്രതിനിധി കിരീടാവകാശിയുമായി കൂടിക്കാഴ്​ച നടത്തി

റിയാദ്: സിറിയയിലേക്കുള്ള റഷ്യന്‍ പ്രതിനിധി അലക്സാണ്ടര്‍ ലാവര്‍നറ്റീവ്​ സൗദി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനുമായി റിയാദില്‍ കൂടിക്കാഴ്​ച നടത്തി. സിറിയന്‍ പ്രശ്നത്തിന് പുറമെ മേഖലയിലെ സുരക്ഷ സാഹചര്യവും ഉഭയകക്ഷി പ്രാധാന്യമുള്ള വിഷയങ്ങളും ഇരു നേതാക്കളും ചര്‍ച്ച ചെയ്തതായി സൗദി പ്രസ് ഏജന്‍സി റപ്പോര്‍ട്ട് ചെയ്തു. വിദേശകാര്യ മന്ത്രി ആദില്‍ അല്‍ജുബൈര്‍, വിദേശകാര്യ സഹമന്ത്രി ഡോ. മുസാഇദ് ബിന്‍ മുഹമ്മദ് അല്‍ഐബാന്‍, രഹസ്യാനേഷണവിഭാഗം മേധാവി ഖാലിദ് അല്‍ഹുമൈദാന്‍ തുടങ്ങിയവരും ഏതാനും റഷ്യന്‍ പ്രതിനിധികളും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

Tags:    
News Summary - russia-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.