റിയാദ്: ചരിത്രത്തിലില്ലാത്ത തകർച്ച നേരിടുകയാണ് ഇന്ത്യൻ രൂപ. സൗദി റിയാലുമായി 20 രൂപയുടെ വിനിമയ വിത്യാസത്തിലേക്കെത്താൻ ഏതാനും പൈസയുടെ ദൂരം മാത്രം. ഇൗ ദിവസങ്ങളിൽ 19 രൂപക്ക് മുകളിലാണ് വിനിമയ നിരക്ക്. ബുധനാഴ്ച 19.43 രൂപയായാണ് ഉയർന്നത്. ഇങ്ങനെ തുടർന്നാൽ 25 ലെത്തുമോ എന്ന് പ്രവാസികൾ ചോദിച്ചുതുടങ്ങിയിരിക്കുന്നു. ചോദിക്കാൻ കാരണമുണ്ട്. റിയാലിനെതിരെ ഇന്ത്യൻ രൂപയുടെ പതനം പതിറ്റാണ്ടുകളായി കണ്ടുകൊണ്ടിരിക്കുകയാണ് അവർ. നാല് പതിറ്റാണ്ട് മുമ്പ് ഒരു റിയാലിന് 2.25 രൂപയായിരുന്നു നിരക്ക്. 1978 ൽ നിന്ന് 2018 ൽ എത്തുേമ്പാൾ രൂപയുടെ വിലതകർച്ച എട്ടര ഇരട്ടിയോളമായെന്ന് സാമൂഹിക പ്രവർത്തകനും സൗദിയിലെ ഏറ്റവും പഴയ പ്രവാസികളിലൊരാളുമായ സലാഹ് കാരാടൻ പറയുന്നു. 1978ൽ ജിദ്ദയിൽ പ്രവാസം തുടങ്ങിയ അദ്ദേഹം അന്ന് ഒരു റിയാലിന് 2രൂപ 25 പൈസയായിരുന്നു എന്ന് വ്യക്തമായി ഒാർക്കുന്നു. 445 റിയാൽ വേണമായിരുന്നു ആയിരം രൂപക്ക്. അന്ന് ബാങ്കിൽ പോയി ഡിമാൻഡ് ഡ്രാഫ്റ്റ് എടുത്താണ് നാട്ടിൽ അയച്ചിരുന്നത്. തപാലിൽ അയക്കുകയോ നാട്ടിൽ പോകുന്നവർ വശം കൊടുത്തുവിടുകയോ ആയിരുന്നു പതിവ്. എന്നാൽ കഴിഞ്ഞ 10 വർഷത്തിനിടെ പണമയക്കുന്ന സംവിധാനങ്ങളിൽ ആകെ മാറ്റം വന്നു. ഇപ്പോൾ ഡ്രാഫ്റ്റ് സംവിധാനം പോലും ബാങ്കുകൾ ഒഴിവാക്കി. റെമ്മിറ്റൻസിന് നൂതന സാേങ്കതിക വിദ്യകൾ നടപ്പായി. ഇതിനിടയിലും മാറ്റമില്ലാതിരുന്നത് ഇന്ത്യൻ രൂപയുടെ മൂല്യം കുറയുന്ന കാര്യത്തിൽ മാത്രം. 1978ലെ നിരക്ക് വർധിക്കാൻ തുടങ്ങിയത് പതിയെയാണ്. 1990കളിലേക്ക് എത്തിയപ്പോഴേക്കും എട്ട് രൂപയായി. പിന്നീട് കുറെക്കാലം ഒമ്പതിനും 11നുമിടയിലായി ഏതാണ്ട് ഒരേ നില നിന്നു. 2009ൽ 11.50 രൂപയായിരുന്നു. അഞ്ചുവർഷം മുമ്പാണ് കുതിച്ചുയരാൻ തുടങ്ങിയത്. അന്ന് 13.50 ആയിരുന്ന നിരക്കിന് പിന്നീടൊരു തിരിച്ചിറക്കമുണ്ടായിട്ടില്ല. ദിനംപ്രതി സംഭവിച്ചുകൊണ്ടിരിക്കുന്ന രൂപയുടെ വിലതകർച്ചയിൽ പ്രവാസികൾ ആഹ്ലാദത്തിനും ആശങ്കക്കും ഇടയിലാണ്. സൗദിയിൽ നിന്ന് നാട്ടിലേക്ക് അയക്കുേമ്പാൾ തങ്ങളുടെ പ്രതിമാസ വരുമാനത്തിൽ വർധനവുണ്ടാകുന്നത് ആഹ്ലാദം പകരുന്നുണ്ട്. എന്നാൽ നാട്ടിൽ എത്ര കൂടുതൽ ചെന്നാലും ആവശ്യ സാധനങ്ങളുടേതടക്കം വിലക്കയറ്റത്തിെൻറ എരിതീയിൽ അതെല്ലാം എരിഞ്ഞുപോകുന്നു എന്നറിയുേമ്പാൾ ആശങ്കയുടെ േവവേറുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.