ജിദ്ദ: റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ആർ.എസ്.സി ജിദ്ദ നോർത്തിന് കീഴിൽ കലാലയം സാംസ്കാരിക വേദി ‘രാജ്പഥ് - റിപ്പബ്ലിക് വിചാരം’ എന്ന ശീർഷകത്തിൽ സെമിനാർ സംഘടിപ്പിച്ചു. പ്രവാസലോകത്ത് 17 രാജ്യങ്ങളിലെ സോൺ തലങ്ങളിൽ ആർ.എസ്.സി സംഘടിപ്പിക്കുന്ന സെമിനാറുകളുടെ ഭാഗമായാണ് ജിദ്ദയിലും പരിപാടി നടന്നത്. സെമിനാർ അബ്ദുറഹ്മാൻ സഖാഫി ചെമ്പ്രശ്ശേരി ഉദ്ഘാടനം ചെയ്തു.
രാജ്യത്തെ ചരിത്രനാമങ്ങളെയും നിർമിതികളെയും മായ്ച്ചു കളയുകയും ഭരണഘടന അനുച്ഛേദങ്ങൾ കീഴ്മേൽ മറിക്കുന്ന ഇക്കാലത്ത് ചരിത്രത്തെയും ഭരണഘടനയെയും കുറിച്ചുള്ള അറിവും ജനാധിപത്യ ബോധവും ഓരോ ഇന്ത്യക്കാരനും വർധിപ്പിണമെന്ന് സെമിനാർ അഭിപ്രായപ്പെട്ടു. 'മായ്ച്ചു കളയുന്ന ചരിത്ര നാമങ്ങളും നിർമിതികളും' എന്ന വിഷയത്തിൽ റഷീദ് പന്തല്ലൂരും, 'വിദ്യാഭ്യാസം നൽകുന്ന ജനാധിപത്യ ബോധം' എന്ന വിഷയത്തിൽ നൗഷാദ് മാസ്റ്ററും പ്രബന്ധം അവതരിപ്പിച്ചു. യൂസുഫ് ചാവക്കാട് സ്വാഗതവും അസ്ഹർ കാഞ്ഞങ്ങാട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.