ആ​ർ.​എ​സ്.​സി ജ​രീ​ർ യൂ​നി​റ്റ്​ യൂ​ത്ത്​ കോ​ൺ​ഫ​റ​ൻ​ഷ്യ സ​മാ​പ​ന പ​രി​പാ​ടി​യി​ൽ​നി​ന്ന്​

ആർ.എസ്​.സി ജരീർ യൂനിറ്റ്​ യൂത്ത്​ കോൺഫറൻഷ്യ സമാപിച്ചു

റി​യാ​ദ്: രി​സാ​ല സ്​​റ്റ​ഡി സ​ർ​ക്കി​ൾ (ആ​ർ.​എ​സ്.​സി) 30ാം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ‘ത്രൈ​വി​ങ്​ തേ​ർ​ട്ടി’ എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ ‘വി​ഭ​വം ക​രു​ത​ണം, വി​പ്ല​വ​മാ​ക​ണം’ എ​ന്ന പ്ര​മേ​യ​ത്തി​ൽ റി​യാ​ദ്​ നോ​ർ​ത്ത്​ സോ​ണി​ലെ മ​ലാ​സ്​ ജ​രീ​ർ യൂ​നി​റ്റ്​ സം​ഘ​ടി​പ്പി​ച്ച യൂ​ത്ത്​ കോ​ൺ​ഫ​റ​ൻ​ഷ്യ സ​മാ​പി​ച്ചു.

രാ​വി​ലെ ഒ​മ്പതി​ന് ആ​രം​ഭി​ച്ച പ​രി​പാ​ടി​യി​ൽ ഐ.​സി.​എ​ഫ്​ നാ​ഷ​ന​ൽ വി​ദ്യാ​ഭ്യാ​സ സെ​ക്ര​ട്ട​റി ശ​റ​ഫു​ദ്ദീൻ നി​സാ​മി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്.​എ​സ്.​എ​ഫ്​ കേ​ര​ള കാ​മ്പ​സ്​ സി​ൻ​ഡി​ക്കേ​റ്റ്​ ക​ൺ​വീ​ന​ർ അ​നീ​സ്​ മു​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ആ​ർ.​എ​സ്.​സി ഗ​ൾ​ഫ്​ കൗ​ൺ​സി​ൽ മു​ൻ ജ​ന​റ​ൽ ക​ൺ​വീ​ന​ർ ജാ​ബി​റ​ലി പ​ത്ത​നാ​പു​രം പ്ര​മേ​യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. ശു​ക്കൂർ അ​ലി ചെ​ട്ടി​പ്പ​ടി, അ​ബ്​​ദു​ൽ സ​ലാം മു​ണ്ടു​മു​ഴി സം​സാ​രി​ച്ചു.

സോ​ൺ ക​ലാ​ല​യം സെ​ക്ര​ട്ട​റി സ​ജീ​ദ്​ മാ​ട്ട സ​ർ​വേ പ്ര​സ​​ന്റേ​ഷ​ൻ നി​ർ​വ​ഹി​ച്ചു. സെ​ക്ട​ർ സം​ഘ​ട​ന സെ​ക്ര​ട്ട​റി ശ​രീ​ഫ്​ വെ​ള്ളാ​ട​ത്ത്​ സ്വാ​ഗ​ത​വും മീ​ഡി​യ സെ​ക്ര​ട്ട​റി ഷാ​ഫി ന​ന്ദി​യും പ​റ​ഞ്ഞു. മ​ല​സ്​ അ​ൽ​മാ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ സോ​ൺ, സെ​ക്ട​ർ, യൂ​നി​റ്റ്​ പ്ര​വ​ർ​ത്ത​ക​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - RSC Jarir Unit Youth Conference concluded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.