റിയാദ്: സൗദിയിലെ വന്‍ നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഹൈവേകളില്‍ റോഡ് നികുതി ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതായി ഗതാഗത മന്ത്രാലയം വ്യക്തമാക്കി. 2018 ല്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുന്ന നികുതി 2020 ന് മുമ്പ് പൂര്‍ണാര്‍ഥത്തില്‍ പ്രാബല്യത്തില്‍ വരുമെന്ന് ഗതാഗത മന്ത്രാലയത്തിലെ മാര്‍ക്കറ്റിങ് വിഭാഗം മേധാവി തുര്‍ക്കി അത്തുഐമി പറഞ്ഞു. ആദ്യ ഘട്ടത്തില്‍ ട്രക്കുകള്‍ക്കാണ് നിയമം ബാധകമാക്കുക. പിന്നീട് ഹൈവേകളില്‍ ഓടുന്ന എല്ലാ വാഹനങ്ങള്‍ക്കും നിയമം ബാധകമാക്കും. റോഡ് ടാക്സുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ അടുത്ത മാസം പുറത്തു വിടുമെന്നും തുര്‍ക്കി അത്തുഐമി കൂട്ടിച്ചേര്‍ത്തു.
സൗദി വിഷന്‍ 2030െൻറയും ദേശീയ പരിവര്‍ത്തന പദ്ധതി 2020 െൻറയും ഭാഗമായി പെട്രോളിതര വരുമാനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് രാജ്യത്ത് ആദ്യമായി ഹൈവേ നികുതി ഏര്‍പ്പെടുത്തുന്നത്. ചരക്കുഗതാഗതത്തിലാണ് തുടക്കത്തില്‍ ഇതിെൻറ പ്രത്യാഘാതമുണ്ടാവുക എന്നതിനാല്‍ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് പുതിയ നികുതി കാരണമാവും. പ്രത്യേകിച്ചും ജിദ്ദ, ദമ്മാം കപ്പല്‍ തുറമുഖത്തുനിന്ന് റോഡ് മാര്‍ഗം ചരക്കുകള്‍ വിപണിയിലെത്തിക്കുന്ന റിയാദ് പോലുള്ള വന്‍ നഗരങ്ങളില്‍ വിലക്കയറ്റത്തിന് പുതിയ നിയമം കാരണമാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.