അൽബാഹ: വാഹനാപകടത്തിൽ രണ്ടുപേർ മരിക്കുകയും രണ്ടുപേർക്ക് പരിക്കേൽക്കുകയും ചെയ ്തു. വ്യാഴാഴ്ച ഉച്ചക്ക് ശേഷം ഖൽവ റോഡിലെ ശആറിലാണ് രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടമുണ്ടായത്. രണ്ട് യൂനിറ്റ് ആംബുലൻസുകൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയതായി റെഡ്ക്രസൻറ് വക്താവ് ഇമാദ് സഹ്റാനി പറഞ്ഞു. സംഭവസ്ഥലത്ത് രണ്ടുപേർ പരിക്കേറ്റ് കിടക്കുന്നതായി കണ്ട് പരിശോധിച്ചപ്പോൾ മരിച്ചെന്ന് മനസ്സിലായി ആശുപത്രിയിലേക്ക് മാറ്റിയതായി അദ്ദേഹം പറഞ്ഞു. പരിക്ക് പറ്റിയവരെ ദൃക്സാക്ഷികൾ നേരേത്ത ആശുപത്രിയിലെത്തിച്ചിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.