റിയാദ് ടാക്കീസ് മെഗാ ഷോ 2025 പോസ്​റ്റർ പ്രകാശനം ചെയ്​തപ്പോൾ

റിയാദ് ടാക്കീസ് മെഗാ ഷോ 2025 പോസ്​റ്റർ പ്രകാശനം ചെയ്തു

റിയാദ്​: കലാസാംസ്​കാരിക സംഘടനയായ റിയാദ് ടാക്കീസ് 14ാം വാർഷികം ആഘോഷിക്കുന്നു. ഫ്ലയിൻകോ ടൂർ ആൻഡ് ട്രാവൽസി​ന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ‘റിയാദ് ടാക്കീസ് മെഗാഷോ 2025’​ന്റെ ആദ്യ പോസ്​റ്റർ പ്രകാശനം മലസ് അൽമാസ് ഓഡിറ്റോറിയത്തിൽ നടന്നു. ഫ്ലയിൻകോ മാനേജർ മുഹമ്മദ് സാബിത്, സന്തോഷ് ഹൈനിക്, മുസ്താഖ് റയാൻ, റോബിൻ ക്യുസോൾവ്, ഫിറോസ് വിയോൺ, ഹാരിസ് സേഫ്റ്റിമോർ, സനു മാവേലിക്കര, ബഷീർ കരോളം എന്നിവർ ചേർന്ന്​ പ്രകാശനം നിർവഹിച്ചു.

ആഗസ്​റ്റ്​ 15ന് റിയാദ് അൽ ഖസർ അൽ മാലി ഓഡിറ്റോറിയത്തിൽ വൈകീട്ട് ആറു​ മുതൽ നടക്കുന്ന ദൃശ്യകലാവിരുന്നിൽ അരവിന്ദ് വേണുഗോപാൽ, സിന്ധു ​പ്രേംകുമാർ, എസ്.എസ്. അവനി, ജിൻസ് ഗോപിനാഥ് എന്നിവർ അണിനിരക്കും. പോസ്​റ്റർ പ്രകാശന ചടങ്ങിൽ റിയാദ് ടാക്കീസ് വൈസ് പ്രസിഡന്റ്​ ഷമീർ കല്ലിങ്കൽ അധ്യക്ഷതവഹിച്ചു. രക്ഷാധികാരി അലി അലുവ ആമുഖ പ്രഭാഷണം നടത്തി. മെഗാ ഷോ ചെയർമാൻ നൗഷാദ് ആലുവ പരിപാടികളെക്കുറിച്ചു വിശദീകരിച്ചു. കൺവീനർ പി.വി. വരുൺ, ഉപദേശ സമിതി അംഗങ്ങളായ സലാം പെരുമ്പാവൂർ, നവാസ് ഒപ്പീസ്, ഡൊമിനിക് സാവിയോ, കോഓഡിനേറ്റർ ഷൈജു പച്ച, ഫിനാൻസ് കൺട്രോളർ നബീൽ ഷാ, റിയാദ് ഇന്ത്യൻ മീഡിയ ഫോറം ജനറൽ സെക്രട്ടറി ജയൻ കൊടുങ്ങല്ലൂർ, സാംസ്‌കാരിക പ്രവർത്തകരായ ശിഹാബ് കൊട്ടുകാട്, ശരീഖ് തൈക്കണ്ടി, സുരേഷ് ശങ്കർ, സുബി സുനിൽ എന്നിവർ സംസാരിച്ചു.

റിജോഷ് കടലുണ്ടി, സജീർ സമദ് എന്നിവർ അവതാരകരായിരുന്നു. സെക്രട്ടറി ഹരി കായംകുളം സ്വാഗതവും ജോയനറ്​ ട്രഷറർ സോണി ജോസഫ് നന്ദിയും പറഞ്ഞു. പ്രശസ്ത ഗായകൻ നിസാം അലി മുഖ്യാതിഥിയായിരുന്നു. സംഗീത സന്ധ്യയിൽ പവിത്രൻ കണ്ണൂർ, സാജിർ കാളികാവ്, സൗപർണിക, റോബിൻ ഡേവിസ്, സലാം പെരുമ്പാവൂർ, ഫൈസൽ തലശ്ശേരി, ജിൽ ജിൽ മാളവന, അനാമിക സുരേഷ്, തങ്കച്ചൻ വർഗീസ്, ഷിജു കോട്ടാങ്ങൽ, അഞ്ചു അനിയൻ, സൗമ്യ തോമസ്, അഞ്ചു ആനന്ദ്, സലിം, താജുദ്ദീൻ എന്നിവർ വിവിധ പരിപാടികൾ അവതരിപ്പിച്ചു.

Tags:    
News Summary - Riyadh Talkies Mega Show 2025 poster released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.