റിയാദ്: 40 അംഗരാജ്യങ്ങളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു റിയാദിൽ ചേർന്ന ഇസ്ലാമിക സഖ്യസേന സമ്മേളനം. സഖ്യസേനയില്‍ അംഗങ്ങളായ രാഷ്ട്രങ്ങളിലെ പ്രതിരോധ മന്ത്രിമാരുടെ പ്രഥമയോഗമാണ് ഞായറാഴ്ച റിയാദിലെ അല്‍ഫൈസലിയ്യ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്നത്.
സൗദി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. സമ്മേളനത്തില്‍ സംബന്ധിച്ചവരെ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന് വേണ്ടി കിരീടാവകാശി സ്വാഗതം ചെയ്തു.
മുസ്ലിം വേള്‍ഡ് ലീഗ് (റാബിത്ത) സെക്രട്ടറി ജനറല്‍ മുഹമ്മദ് അല്‍ഈസ, ഒ.ഐ.സി സെക്രട്ടറി ജനറല്‍, ഇസ്ലാമിക സഖ്യസേന സൈനിക മേധാവി റഹീല്‍ ശരീഫ് തുടങ്ങിയവരും സമ്മേളനത്തില്‍ പ്രസംഗിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനകം ലോകത്ത് 8,000 തീവ്രവാദ ആക്രമണങ്ങള്‍ നടന്നിട്ടുണ്ടെന്നും 90,000 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും പതിനായിരക്കണക്കിന് നിരപരാധികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ടെന്നും റഹീല്‍ ശരീഫ് വ്യക്തമാക്കി.
തീവ്രവാദത്തിന് ധനസഹായം നല്‍കുന്നത് തടയേണ്ടതിെൻറ പ്രാധാന്യത്തെക്കുറിച്ച് സൗദി അറേബ്യന്‍ മോണിറ്ററി അതോറിറ്റി ഡോ. അഹമദ് ബിന്‍ അബ്ദുല്‍ കരീം അല്‍ഖലീഫി സംസാരിച്ചു. ജോർഡന്‍, ഈജിപ്ത് തുടങ്ങിയ രാഷ്ട്രങ്ങളുടെ പ്രതിനിധികളും ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.