റിയാദ്: കൊച്ചി കൂട്ടായ്മ റിയാദിന്റെ നേതൃത്വത്തിൽ കെ.ബി. ഖലീൽ അനുസ്മരണ സമ്മേളനം നടത്തി. പരിപാടിയിൽ കൂട്ടായ്മ പ്രസിഡന്റ് കെ.ബി. ഷാജി അധ്യക്ഷത വഹിച്ചു.പ്രവാസി ഭാരതീയ പുരസ്‌കാര ജേതാവ് ശിഹാബ് കൊട്ടുകാട് മുഖ്യാതിഥിയായിരുന്നു. അഡ്വൈസറി ബോർഡ് അംഗം ജിബിൻ സമദ് ആമുഖ പ്രഭാഷണം നടത്തി. ഫോർക്ക ചെയർമാൻ റഹ്മാൻ മുനമ്പത്ത്, ഫോർക്ക കൺവീനർ ഉമ്മർ മുക്കം, ലോക കേരള സഭാംഗം ഇബ്രാഹിം സുബ്ബാൻ, പി.എം.എഫ് നേതാക്കളായ ഷിബു ഉസ്മാൻ, റസ്സൽ, ബിനു കെ. തോമസ്, മീഡിയ ഫോറം പ്രതിനിധി ജയൻ കൊടുങ്ങല്ലൂർ, എറണാകുളം ജില്ലാ പ്രവാസി അസോസിയേഷൻ പ്രസിഡന്റ് കരീം കാണാപുരം, നിയാസ് പാനൂർ, ബെസ്റ്റ് വിങ് ഡ്രൈവേഴ്സ് യൂനിയൻ പ്രതിനിധികൾ ശുകൂർ, നിസാം എന്നിവർ പങ്കെടുത്തു. ട്രഷറർ ഷാജഹാൻ പലസ്തീൻ ഐക്യദാർഢ്യ പ്രസംഗം നടത്തി.
അനുസ്മരണത്തിന്റെ ഭാഗമായി കൊച്ചി കൂട്ടായ്മ പ്രഖ്യാപിച്ച ഖലീൽ മെമ്മോറിയൽ സ്കോളർഷിപ് ശിഹാബ് കൊട്ടുകാട്, ഇബ്രാഹിം സുബ്ബാൻ, റഹ്മാൻ മുനമ്പത്ത് എന്നിവർ വിതരണം ചെയ്തു. അംഗങ്ങൾക്ക് വേണ്ടി ഒരുക്കിയ അഞ്ച് ലക്ഷം രൂപ പ്രീമിയം കവറേജുള്ള ഹെൽത്ത് ഇൻഷുറൻസ് വിതരണം ജിബിൻ സമദ് കൊച്ചി നിർവഹിച്ചു.റഹീം ഹസ്സൻ പരിപാടി നിയന്ത്രിച്ചു. ജനറൽ സെക്രട്ടറി ഹാഫിസ് സ്വാഗതവും ട്രസ്റ്റ് കൺവീനർ റഫീഖ് നന്ദിയും പറഞ്ഞു. വെൽഫെയർ കൺവീനർ ഷഹീൻ, ചാരിറ്റി കൺവീനർ സാജിദ്, എം.എസ്.എഫ് കൺവീനർ നിസ്സാർ നെയ്ചു, സുൽഫിക്കർ, അർഷാദ്, മുൻ സെക്രട്ടറി ജിനോഷ്, സിറാജ് ബീരാൻ, ഹാഷിം, നിസാർ ഷംസു, അസീസ്, ആദിൽ ഷാജി, അബ്ദുൽജബാർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.