ത​നി​യ ഷാ​ന​വാ​സ്, ഇ​ബ്രാ​ഹീം യൂ​സ​ഫ് ദാ​വൂ​ദ് ഉ​ഗ്ര​ത്ദാ​ർ (ഒ​ന്നാം റാ​ങ്ക്), അ​ബ്​​ദു​ല്ല ജ​ഹാം​ഗീ​ർ, മി​ഷേ​ൽ ഡി​സൂ​സ, ന​ന്ദ​ന (ര​ണ്ടാം റാ​ങ്ക്), ന​ജ്​​മ ന​സാ​ർ (മൂ​ന്നാം റാ​ങ്ക്)

റി​യാ​ദ് ഇ​ന്ത്യ​ൻ സ്കൂ​ളി​ന് ച​രി​ത്ര​വി​ജ​യം; നൂ​റു​ശ​ത​മാ​നം മാ​ർ​ക്കോ​ടെ ത​നി​യ​യും ഇ​ബ്രാ​ഹീ​മും ഒ​ന്നാ​മ​ത്

റി​യാ​ദ്: സി.​ബി.​എ​സ്.​ഇ 12ാം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ ച​രി​ത്ര​നേ​ട്ട​വു​മാ​യി റി​യാ​ദ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ നൂ​റു​ശ​ത​മാ​നം വി​ജ​യം കൈ​വ​രി​ച്ചു. പ​രീ​ക്ഷ​യെ​ഴു​തി​യ 494 വി​ദ്യാ​ർ​ഥി​ക​ളും മി​ക​ച്ച വി​ജ​യം സ്വ​ന്ത​മാ​ക്കി​യ​പ്പോ​ൾ സ്കൂ​ളി​െൻറ ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി തോ​ൽ​വി​ക​ളോ ക​മ്പാ​ർ​ട്ട്മെൻറു​ക​ളോ ഇ​ല്ലാ​ത്ത അ​പൂ​ർ​വ നേ​ട്ട​ത്തി​നാ​ണ് സ്കൂ​ൾ സാ​ക്ഷ്യം വ​ഹി​ച്ച​ത്. ഇ​തി​ൽ 121 വി​ദ്യാ​ർ​ഥി​ക​ൾ 90 ശ​ത​മാ​ന​ത്തി​ല​ധി​കം മാ​ർ​ക്കും, 384 പേ​ർ ഡി​സ്​​റ്റി​ങ്ഷ​നും, 105 പേ​ർ ഫ​സ്​​റ്റ്​ ക്ലാ​സും ക​ര​സ്ഥ​മാ​ക്കി സ്കൂ​ളി​െൻറ അ​ഭി​മാ​ന​താ​ര​ങ്ങ​ളാ​യി. കോ​മേ​ഴ്​​സ്​ വി​ഭാ​ഗ​ത്തി​ൽ​നി​ന്ന് പ​രീ​ക്ഷ​യെ​ഴു​തി​യ ത​നി​യ ഷാ​ന​വാ​സ്, ഇ​ബ്രാ​ഹീം യൂ​സ​ഫ് ദാ​വൂ​ദ് ഉ​ഗ്ര​ത്ദാ​ർ എ​ന്നി​വ​ർ 500-ൽ 500 ​മാ​ർ​ക്കും നേ​ടി സ്കൂ​ളി​െൻറ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി പൂ​ർ​ണ വി​ജ​യം കൈ​വ​രി​ച്ച് ഒ​ന്നാം സ്ഥാ​നം പ​ങ്കി​ട്ടു.

ഇ​തേ വി​ഭാ​ഗ​ത്തി​ൽ 99.6 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ന​ന്ദ​ന ര​ണ്ടാം സ്ഥാ​ന​വും 99.4 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ന​ജ്മ നാ​സ​ർ മൂ​ന്നാം സ്ഥാ​ന​വും നേ​ടി. സ​യ​ൻ​സ് വി​ഭാ​ഗ​ത്തി​ൽ 99.6 ശ​ത​മാ​നം മാ​ർ​ക്കോ​ടെ അ​ബ്​​ദു​ല്ല ജ​ഹാം​ഗീ​ർ ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. 99.2 ശ​ത​മാ​നം മാ​ർ​ക്ക് നേ​ടി​യ ഗൗ​തം സ​ജീ​വ് ര​ണ്ടാം സ്ഥാ​ന​വും മ​ല​യാ​ളി വി​ദ്യാ​ർ​ഥി​നി​യാ​യ രാ​ഗി​ൻ മ​രി​യ താ​ജ് നീ​ര​മ്പു​ഴ 98.8 ശ​ത​മാ​നം മാ​ർ​ക്കോ​ടെ മൂ​ന്നാം സ്ഥാ​ന​വും നേ​ടി സ്കൂ​ളി​െൻറ അ​ഭി​മാ​ന​മാ​യി. ഹ്യു​മാ​നി​റ്റീ​സ് വി​ഭാ​ഗ​ത്തി​ലും വി​ദ്യാ​ർ​ഥി​ക​ൾ മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് കാ​ഴ്ച​വെ​ച്ച​ത്. 99.6 ശ​ത​മാ​നം മാ​ർ​ക്കോ​ടെ മി​ഷേ​ൽ ഡി​സൂ​സ ഒ​ന്നാം സ്ഥാ​നം സ്വ​ന്ത​മാ​ക്കി​യ​പ്പോ​ൾ, 99 ശ​ത​മാ​നം മാ​ർ​ക്ക് നേ​ടി ന​ഹ്‌​റി​ൻ ചെ​ക്ക​ല​യി​ൽ മു​ഹ​മ്മ​ദ് റി​യാ​സ് ര​ണ്ടാം സ്ഥാ​ന​വും 98.4 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ഇ​ഖ്റ മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ൽ സ്കൂ​ളി​​ന്​ അ​ഭി​മാ​നം സ​മ്മാ​നി​ച്ച മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ളെ​യും വി​ജ​യ​ത്തി​നാ​യി പ്ര​യ​ത്നി​ച്ച അ​ധ്യാ​പ​ക​രെ​യും ര​ക്ഷി​താ​ക്ക​ളെ​യും സ്കൂ​ൾ മാ​നേ​ജ്മെൻറും പ്രി​ൻ​സി​പ്പ​ലും അ​ഭി​ന​ന്ദി​ച്ചു. 

Tags:    
News Summary - Riyadh Indian School achieves historic victory; Taniya and Ibrahim top the list with 100 percent marks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.