ഖമീസ് മുഷൈത്ത് കെ.എം.സി.സി ഖമീസ് സിവിൽ ഹോസ്പിറ്റലിൽ സംഘടിപ്പിച്ച രക്തദാനക്യാമ്പിൽ നിന്ന്
ഖമീസ് മുഷൈത്ത് കെ.എം.സി.സി രക്തദാനക്യാമ്പ് സംഘടിപ്പിച്ചു
അബ്‌ഹ: സൗദി ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ‘അന്നം നൽകിയ രാജ്യത്തിന് ഒരു തുള്ളി ജീവരക്തം’ എന്ന സന്ദേശവുമായി ഖമീസ് മുഷൈത്ത് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ഖമീസ് സിവിൽ ഹോസ്പിറ്റലിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.രക്തദാനത്തിനായി എത്തിയ കെ.എം.സി.സി പ്രവർത്തകരെ ഖമീസ് സിവിൽ ഹോസ്പിറ്റൽ ഡയറക്ടർ ഡോ.അലി സാലിം അൽ ഖഹ്താനി, ഡെപ്യൂട്ടി ഡയറക്ടർ ഉസ്താദ് അലി, ഡോ. ഹസ്സൻ അൽ ശഹരി, മുഹമ്മദ് അസീരി എന്നിവരുടെ നേതൃത്വത്തിൽ ആശുപത്രി അധികൃതർ സ്വീകരിച്ചു.
ഖമീസ് മുഷൈത്തിലെ ഇന്ത്യൻ സമൂഹത്തിന്റെ സ്നേഹാദരവ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ബഷീർ മൂന്നിയൂരും ഇബ്രാഹിം പട്ടാമ്പിയും ചേർന്ന് ആശുപത്രി ഡയറക്ടർ ഡോ.അലി സാലിം അൽ ഖഹ്താനിക്ക് കൈമാറി. സൗദി അറേബ്യയുടെ വികസന മുന്നേറ്റത്തിൽ ഇന്ത്യൻ സമൂഹം വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും രക്തദാനം മഹത്തരമായ സേവനമാണെന്നും അദ്ദേഹം പറഞ്ഞു. രക്തദാനത്തിന് മുന്നോട്ടുവന്ന ഇന്ത്യൻ സമൂഹത്തെയും കെ.എം.സി.സി പ്രവർത്തകരെയും അദ്ദേഹം അഭിനന്ദിക്കുകയും നന്ദി അറിയിക്കുകയും ചെയ്തു. സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ ഇബ്രാഹിം പട്ടാമ്പി, റഷീദ് മദീനാസ്കരി, സത്താർ ഒലിപ്പുഴ, മുഹമ്മദ് മട്ടന്നൂർ, ഫൈസൽ മട്ടന്നൂർ, ശിഹാബ് ആനക്കയം, പ്രകാശ് മദീനാസ്കരി തുടങ്ങിയവർ രക്തദാന ക്യാമ്പിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.