റിയാദ്: സൗദി അറേബ്യയിലെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് ഹൈപർമാർക്കറ്റ് ഉപഭോക്താക്കൾക്കായി വമ്പിച്ച കാർ പ്രമോഷൻ പ്രഖ്യാപിച്ചു. തെരഞ്ഞടുക്കപ്പെടുന്ന മൂന്ന് ഭാഗ്യശാലികൾക്ക് അത്യാധുനിക ‘ജെറ്റൂർ’ കാറുകൾ സമ്മാനമായി നൽകുന്ന പ്രമോഷനാണ് റിയാദിൽ ആരംഭിച്ചിരിക്കുന്നത്.
ജൂലൈ 29 മുതൽ സെപ്റ്റംബർ 25 വരെയാണ് ഈ മെഗാ പ്രമോഷൻ നടക്കുന്നത്. ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിെൻറ മൻസൂറ, സുവൈദി, ബത്ഹ ഗ്രാൻഡ് എക്സ്പ്രസ് എന്നീ ഔട്ട്ലെറ്റുകളിലാണ് ഓഫർ ലഭ്യമാകുക. പ്രമോഷൻ കാലയളവിൽ ഈ ശാഖകളിൽ നിന്ന് ഷോപ്പിങ് നടത്തുന്ന ഉപഭോക്താക്കൾക്ക് നറുക്കെടുപ്പിൽ പങ്കാളികളാകാനുള്ള അവസരം ലഭിക്കും. വിജയികളെ കണ്ടെത്തുന്ന നറുക്കെടുപ്പ് സെപ്റ്റംബർ 25ന് രാത്രി എട്ടിന് മൻസൂറ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൽ വച്ച് നടക്കും.
മികച്ച ഷോപ്പിങ് അനുഭവത്തോടൊപ്പം വിലമതിക്കാനാകാത്ത സമ്മാനങ്ങൾ സ്വന്തമാക്കാനുള്ള ഈ സുവർണാവസരം പരമാവധി വിനിയോഗിക്കാൻ ഉപഭോക്താക്കളെ ഗ്രാൻഡ് ഹൈപർമാർക്കറ്റ് മാനേജ്മെൻറ് ക്ഷണിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.